കോവിഡ് കാലത്തും ബൈബിള്‍ പ്രവചനം സാധുവാക്കി യഹൂദര്‍

കോവിഡ് കാലത്തും ബൈബിള്‍ പ്രവചനം സാധുവാക്കി യഹൂദര്‍

Breaking News Middle East

കോവിഡ് കാലത്തും ബൈബിള്‍ പ്രവചനം സാധുവാക്കി യഹൂദര്‍
യെരുശലേം: മഹാമാരിയായ കോവിഡ് സീസണിലും ബൈബിള്‍ പ്രവചനം നിറവേറ്റപ്പെട്ടു. 2020-ല്‍ 20000 യഹൂദരാണ് ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്നും തങ്ങളുടെ വാഗ്ദത്ത ദേശത്തേക്ക് മടങ്ങിയെത്തിയത്.

കൊറോണ ലോകത്തെ വിറപ്പിച്ചപ്പോഴും വിവിധ രാജ്യങ്ങളില്‍ ലോക്ഡൌണിനെയും വിമാന സര്‍വ്വീസ് മുടക്കത്തെയും അതിജീവിച്ചുകൊണ്ടാണ് യഹൂദ ജനം സ്വദേശത്തേക്കു കുടിയേറുവാന്‍ എത്തിച്ചേര്‍ന്നതെന്ന് പ്രമുഖ യഹൂദ ഏജന്‍സിയായ ഖ്വാസി അറിയിച്ചു.

കുടിയേറ്റക്കാരില്‍ പകുതിപ്പേരും മുന്‍ സോവിയറ്റ് യൂണിയനിലെ രാഷ്ട്രങ്ങളില്‍നിന്നും എത്തിയവരാണ്. പടിഞ്ഞാറന്‍ യൂറോപ്പില്‍നിന്നും 3,120 പേരും, വടക്കേ അമേരിക്കയില്‍നിന്നും 2,850 പേരും എത്തിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ ഐസക്ക് ഹെര്‍സോഗ് പറഞ്ഞു.

വിമാനങ്ങളില്‍ എത്തിച്ചേര്‍ന്നവരെ കോവിഡ് പ്രതിരോധ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചാണ് സ്വീകരിച്ചത്. 2 ആഴ്ചകളോളം നിരീക്ഷണ കേന്ദ്രങ്ങളില്‍ താമസിപ്പിച്ചു.

ഏജന്‍സി ഏകദേശം 41,000 അപേക്ഷകള്‍ പരിശോധിച്ച ശേഷമായിരുന്നു അര്‍ഹതപ്പെട്ടവരെ യിസ്രായേലിലേക്കു കൊണ്ടുവരുവാന്‍ അനുവാദം നല്‍കിയത്.

അടുത്ത 3-5 വര്‍ഷത്തിനുള്ളില്‍ ചിതറപ്പെട്ടു അന്യ നാടുകളില്‍ കഴിയുന്ന 2,50,000 യഹൂദന്മാരെ സ്വന്തം നാട്ടില്‍ എത്തിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യിസ്രായേല്‍ ‍.

ബൈബിളില്‍ യെഹസ്ക്കേല്‍ പ്രവചനം 38-ാം അദ്ധ്യായത്തില്‍ യഹൂദ ജനത്തിന്റെ മടങ്ങിവരവിനെക്കുറിച്ചുള്ള പ്രവചനം നിറവേറിക്കൊണ്ടിരിക്കുകയാണ്.

ഇതൊക്കെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാം മടങ്ങിവരവിന്റെ ലക്ഷണങ്ങളിലൊന്നാണ്.