ആഗോള സന്തുഷ്ട രാജ്യങ്ങളില്‍ ഇന്ത്യ വളരെ പിന്നില്‍
ന്യൂഡല്‍ഹി: ആഗോള സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പാക്കിസ്ഥാനും, ബംഗ്ളാദേശിനും പിന്നില്‍ . 158 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ഇന്ത്യ 117-ാം സ്ഥാനത്താണ്.
സ്വിറ്റ്സര്‍ലണ്ടാണ് ലോകത്തെ ഏറ്റവും സന്തുഷ്ടമായ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്. ഐസ്ലാന്റ്, ഡെന്‍മാര്‍ക്ക്, നോര്‍വെ, കാനഡ എന്നീ രാജ്യങ്ങളാണ് ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിലുള്ളത്. ഓരോ രാജ്യത്തെയും ആഗോള വരുമാനം, ആയുര്‍ദൈര്‍ഘ്യം, സാമൂഹിക പിന്തുണ, ഇഷ്ടങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം എന്നിവ അടിസ്ഥാനപ്പെടുത്തി സസ്റ്റൈനബിള്‍ ഡെവലപ്മെന്റ് സൊല്യൂഷന്‍സ് നെറ്റ്വര്‍ക്ക് (എസ്.ഡി.എസ്.എന്‍) ആണ് സന്തുഷ്ട രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
പാക്കിസ്ഥാന്‍ 81-ാം സ്ഥാനത്തും പലസ്തീന്‍ , ബംഗ്ളാദേശ്, യുക്രൈന്‍ എന്നീ രാജ്യങ്ങള്‍ യഥാക്രമം 108, 109, 111 സ്ഥാനങ്ങളിലാണ്. ഇറാക്ക് പോലും 112-ാം സ്ഥാനത്താണ്. ഇതിന്റെയെല്ലാം പിന്നിലാണ് സന്തോഷത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം. അമേരിക്ക 15, സിംഗപ്പൂര്‍ 21, സൌദി അറേബ്യ 35, ജപ്പാന്‍ 46 എന്നിങ്ങനെയാണ് സ്ഥാനം. എന്നാല്‍ ചൈനക്ക് 84-ാം സ്ഥാനമാണ്.

