ലോകത്ത് ഏറ്റവും ചൂടുള്ള നഗരങ്ങളില്‍ 97ഉം ഇന്ത്യയില്‍

ലോകത്ത് ഏറ്റവും ചൂടുള്ള നഗരങ്ങളില്‍ 97ഉം ഇന്ത്യയില്‍

Breaking News India

ലോകത്ത് ഏറ്റവും ചൂടുള്ള നഗരങ്ങളില്‍ 97ഉം ഇന്ത്യയില്‍

ആഗോള തലത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന 100 നഗരങ്ങളില്‍ 97ഉം ഇന്ത്യയിലാണ്.

അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണ കണക്കുകള്‍ ഉത്തരേന്ത്യന്‍, മധ്യേന്ത്യന്‍ സംസ്ഥാനങ്ങളിലെ താപനില 45 ഡിഗ്രി സെല്‍ഷ്യലിനു മുകളിലേക്ക് ഉയര്‍ന്നതോടെയാണ് ഇന്ത്യന്‍ നഗരങ്ങള്‍ പട്ടികയില്‍ മുന്‍നിരയിലായത്.

ഒഡീഷ, ബീഹാര്‍, യു.പി എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തുന്നത്.

ഒഡീഷയിലെ രണ്ടു നഗരങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസ് താപനിലയുമായി ലോകത്തിലെ ഏറ്റവും ചൂടേറിയ നഗരങ്ങളുടെ ലിസ്റ്റില്‍ ഒന്നാമതെത്തി.

യു.പിയിലെ വാരണാസിയില്‍ 47 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിട്ടുണ്ട്. പട്ടികയില്‍ ഇന്ത്യയ്ക്കു പുറത്തുള്ള 3 നഗരങ്ങള്‍ നേപ്പാളിലാണ്.

ഇന്ത്യയിലെ മുസാഫര്‍ നഗര്‍, പഞ്ചാബിലെ പട്യാല, തെലുങ്കാനയിലെ വാറങ്കല്‍, രാജസ്ഥാനിലെ റംനാ നഗര്‍ മുതലായ പ്രമുഖ നഗരങ്ങളില്‍ കനത്ത ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.