ക്രിസ്ത്യന്‍ വിശ്വാസത്തെ പ്രചരിപ്പിച്ച ഈജിപ്ഷ്യന്‍ യൂട്യൂബര്‍ക്ക് 5 വര്‍ഷം തടവു ശിക്ഷ

ക്രിസ്ത്യന്‍ വിശ്വാസത്തെ പ്രചരിപ്പിച്ച ഈജിപ്ഷ്യന്‍ യൂട്യൂബര്‍ക്ക് 5 വര്‍ഷം തടവു ശിക്ഷ

Asia Breaking News Middle East

ക്രിസ്ത്യന്‍ വിശ്വാസത്തെ പ്രചരിപ്പിച്ച ഈജിപ്ഷ്യന്‍ യൂട്യൂബര്‍ക്ക് 5 വര്‍ഷം തടവു ശിക്ഷ

കെയ്റോ: ക്രിസ്ത്യന്‍ വിശ്വാസത്തെ വിശദീകരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്തതിന് ഈജിപ്റ്റിലെ ഒരു ക്രിസ്ത്യന്‍ യൂട്യൂബര്‍ക്ക് 5 വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചു.

ഒരു ലക്ഷത്തിലധികം സബ്സ്ക്രൈബര്‍മാരുള്ള അഗസ്റ്റിനോസ് സമാനെതിരെ ഈജിപ്റ്റിലെ ദൈവദൂഷണ നിയമപ്രകാരം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

സോഷ്യല്‍ മീഡിയ ദുരുപയോഗം, മതനിന്ദ എന്നീ കുറ്റങ്ങള്‍ ചുമത്തി. വിധിക്കെതിരെ സമാന്‍ അപ്പീല്‍ നല്‍കി.

ക്രിസ്ത്യന്‍ ലീഗല്‍ അഡ്വക്കസി ഗ്രൂപ്പായ എഡിഎഫ് ഇന്റര്‍നാഷണല്‍ സമാന്റെ അപ്പീലിനെ പിന്തുണയ്ക്കുന്നു. കേസ് മതസ്വാതന്ത്ര്യത്തിന്മേലുള്ള ഗുരുതരമായ ലംഘനമാണെന്ന് വാദിക്കുന്നു.

2025 ഒക്ടോബറിലാണ് സമാന്‍ ആദ്യമായി അറസ്റ്റിലായത്.

അക്കാദമിക് വീഡിയോകള്‍ എന്നു വിശേഷിപ്പിച്ചിരുന്ന വീഡിയോകള്‍ പലതും ക്രിസ്തു മതത്തേക്കുറിച്ചുള്ള ചോദ്യങ്ങളെ അഭിസംബോധന ചെയ്യുകയും ഇസ്ളാമുമായി താരതമ്യം ചെയ്യുകയും ചെയ്തതിന്റെ ഫലമായാണ് കേസ്.

ഈജിപ്റ്റിലെ ജനസംഖ്യയുടെ 10-15 ശതമാനം ക്രിസ്ത്യാനികളാണെന്നും മതസ്വാതന്ത്ര്യത്തിന് ഭരണഘടനാപരമായ സംരക്ഷണം നല്‍കിയിട്ടുണ്ടെങ്കിലും അവര്‍ വിവേചനവും പീഢനങ്ങളും നേരിടുന്നതായി വിവിധ സംഘടനകള്‍ ആരോപിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.