ഹൈദരാബാദില്‍ രണ്ടു വര്‍ഷം മുമ്പ് ഗുരുതരമായി മര്‍ദ്ദനമേറ്റ പാസ്റ്റര്‍ മരിച്ചു
ഹൈദരാബാദ്: ഹൈദരാബാദിനടുത്ത് തുക്കുഗുഡയില്‍ രണ്ടു വര്‍ഷം മുമ്പ് ഹിന്ദു വര്‍ഗ്ഗീയ വാദികളുടെ സംഘടിത ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന പാസ്റ്റര്‍ കൃപയ്യ (70) മരിച്ചു.
2013 ജൂണ്‍ 4-ന് തുക്കുഗുഡയില്‍ ഒരു സ്വതന്ത്ര സഭയുടെ പ്രാദേശിക സഭയില്‍ വച്ചു നടത്തപ്പെട്ട പാസ്റ്റേഴ്സ് മീറ്റിംഗില്‍ പങ്കെടുത്ത 50 പാസ്റ്റര്‍മാരെ 40 ഓളം വരുന്ന സുവിശേഷ വിരോധികള്‍ ആക്രമിക്കുകയായിരുന്നു. പാസ്റ്റര്‍മാരെ മീറ്റിംഗ് നടത്തിയ സഭാ ഹാളിനുള്ളില്‍ പൂട്ടിയട്ട് ക്രൂരമായി മര്‍ദ്ദിക്കുകയുണ്ടായി.
അന്ന് പലരുടെയും ദേഹത്തുകൂടി രക്തം ഒഴുകി. അന്ന് പാസ്റ്റര്‍ കൃപയ്യയ്ക്കും ഗുരുതരമായി പരിക്കേറ്റു അടിയും ചവിട്ടുമേറ്റ് തലയ്ക്കു മാരകമായി പരിക്കേറ്റ കൃപയ്യ ബോധരഹിതനായി. പരിക്കേറ്റഎല്ലാവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കൃപയ്യായുടെ തലയിലെ രക്തം കട്ടിയായി.
നെഞ്ചിനും ക്ഷതം സംഭവിച്ചു. കാഴ്യും നഷ്ടപ്പെട്ടിരുന്നു. മാസങ്ങളോളം നടത്തിയ ചികിത്സയില്‍ കാഴ്ച തിരിച്ചുകിട്ടിയെങ്കിലും തലയിലും നെഞ്ചത്തും ഏറ്റ ക്ഷതത്തിനു സൌഖ്യമായില്ല. 2015 ജൂലൈ 22-ന് പാസ്റ്റര്‍ കൃപയ്യ അന്ത്യ ശ്വാസം വലിച്ചു. അന്ന് പരിക്കേറ്റ എല്ലാവരേയും അക്രമികളുടെ വ്യാജ പരാതിയിന്മേല് പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയിരുന്നു.
പാസ്റ്റര്‍മാര്‍ മതപരിവര്‍ത്തനം നടത്തുന്നു എന്നായിരുന്നു പരാതി. പാസ്റ്റര്‍ കൃപയ്യ 1984-ലും അമീര്‍പട്ടില്‍ വച്ച് സുവിശേഷ വിരോധികളുടെ ക്രൂര മര്‍ദ്ദനത്തിനിരയായിരുന്നു. ബൈബിളുകളും ലഘുലേഖകളും വിതരണം ചെയ്തതിനായിരുന്നു അന്ന് മര്‍ദ്ദനം ഏറ്റത്. കൃപയ്യ തന്റെ ജീവിതകാലം മുഴുവനും സുവിശേഷ വേലയ്ക്കായി സമര്‍പ്പിക്കപ്പെട്ട വ്യക്തിയായിരുന്നു. ഭാര്യ റോദമ്മ.

