പത്ത് വര്‍ഷത്തിനുള്ളില്‍ വീണ്ടും മഹാമാരി; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ലണ്ടന്‍ : വരുന്ന 10 വര്‍ഷത്തിനുള്ളിലോ മറ്റോ കോവിഡ് 19-നു സമാനമായ മറ്റൊരു മഹാമാരി ലോകത്തെ പിടികൂടിയേക്കാമെന്ന് പഠനം.
ലണ്ടന്‍ ആസ്ഥാനമാക്കിയുള്ള ഒരു ഹെല്‍ത്ത് ഇന്റലിജന്‍സ് സ്ഥാപനത്തിന്റെ പഠന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.
വൈറസുകള്‍ പതിവായി ഉത്ഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ മറ്റൊരു മാരക വൈറസ് ലോകത്തെ പിടിച്ചുലയ്ക്കാനുള്ള സാദ്ധ്യത 27.5 ശതമാനമാണ്.
കാലാവസ്ഥാ വ്യത്യാനം, അന്താരാഷ്ട്ര യാത്രകളിലെ വര്‍ദ്ധന, മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളുടെ ഭീഷണി ഉയര്‍ന്നത് തുടങ്ങിയ ഘടകങ്ങളാണ് മറ്റൊരു മഹാമാരിക്കുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നത്.
എന്നാല്‍ വാക്സിന്‍ ഗവേഷണങ്ങളും മഹാമാരികളെ നേരിടാനുള്ള തയ്യാറെടുപ്പുകളും മരണ സംഖ്യ കുറയ്ക്കുമെന്നതില്‍ നിര്‍ണ്ണായകമാകുമെന്നും പഠന റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു.