യിസ്രായേലില്‍ യഹൂദ തീവ്രവാദികള്‍ ക്രിസ്ത്യന്‍ പള്ളിക്കു തീവെച്ചു

Breaking News Middle East

യിസ്രായേലില്‍ യഹൂദ തീവ്രവാദികള്‍ ക്രിസ്ത്യന്‍ പള്ളിക്കു തീവെച്ചു
ഗലീലി: യേശു പരസ്യ ശുശ്രൂഷാ സമയത്ത് 5 അപ്പവും രണ്ടു മീനും കൊണ്ട് 5000 പേരെ പോഷിപ്പിച്ചു എന്നു കരുതപ്പെടുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കത്തോലിക്കാ പള്ളിക്കാണ് തീവ്രവാദികള്‍ തീവെച്ചത്.

 

കഴിഞ്ഞ മാസം 18-ന് ഗലീല കടലിനു സമീപമുള്ള പള്ളിയില്‍ അതിക്രമിച്ചു കയറി തീയിട്ട ഒഫാകിം സ്വദേശിയായ യിനാന്‍ റുവേണ്ടി (20) ഏലാദില്‍ നിന്നുള്ള യെഹൂദ അസ്രേഫ് (19) എന്നീ യഹൂദ യുവാക്കളെയാണ് യിസ്രായേല്‍ സുരക്ഷാ പോലീസ് അറസ്റ്റു ചെയ്തത്.

 

എയ്ന്‍ ഷേവ എന്ന സ്ഥലത്താണ് ഇപ്പോള്‍ ഈ പള്ളി സ്ഥിതി ചെയ്യുന്നത്. പള്ളിക്കുള്ളിലെ ഫര്‍ണീച്ചറുകള്‍ കത്തിനശിച്ചു. പള്ളിയുടെ ഭിത്തിയില്‍ വ്യാജ ദൈവത്തെ പുറത്താക്കുക എന്ന് സ്പ്രേ പെയിന്റിംഗില്‍ രേഖപ്പെടുത്തുകയും ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.