മഞ്ഞളിന്റെ ഗുണങ്ങള്‍ ‍, അമിതമായാലും ദോഷം

മഞ്ഞളിന്റെ ഗുണങ്ങള്‍ ‍, അമിതമായാലും ദോഷം

Breaking News Health

മഞ്ഞളിന്റെ ഗുണങ്ങള്‍ ‍, അമിതമായാലും ദോഷം
ഇന്ന് അടുക്കളയിലും സൌന്ദര്യ വര്‍ദ്ധക സാധനങ്ങളിലും സുപരിചിതമായ ഒന്നാണ് മഞ്ഞള്‍.

ഭക്ഷണങ്ങള്‍ക്ക് നിറവും രുചിയും കിട്ടാന്‍ മഞ്ഞള്‍ ഉപയോഗിച്ചു വരുന്നു. മഞ്ഞളിന്റെ പ്രധാന ഗുണത്തിനു കാരണം അതില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ ആണ്.

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതും അണുബാധ അകറ്റി നിര്‍ത്തുന്നതിനും മഞ്ഞളിനു കഴിവുണ്ട്. കുര്‍കുമിന്‍ കൂടാതെ ബിറ്റാ കരോട്ടിന്‍ ‍, വൈറ്റമിന്‍ സി, കാല്‍സ്യം ഫ്ളവനോയിഡുകള്‍ ‍, ഫൈബര്‍ ‍, അയണ്‍ ‍, നിയാസിന്‍ ‍, പൊട്ടാസ്യം, സിങ്ക് എന്നീ ശരീരത്തിനാവശ്യമായ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

എന്നാല്‍ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ മഞ്ഞളിന്റെ അമിത ഉപയോഗം ശരീരത്തിലെ വൃക്കകളുടെയും കരളിന്റെയും ആരോഗ്യത്തെ ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.

മഞ്ഞള്‍ ഭക്ഷണത്തില്‍ പ്രതിദിനം 2000 മില്ലിഗ്രാമില്‍ കൂടരുത് എന്നാണ് പറയുന്നത്.

500 എം.ജിയാണ് ആരോഗ്യകരമായ മഞ്ഞളിന്റെ ഉപയോഗമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ്.