വായു ഗുണനിലവാരം അപകടത്തില്‍; ദിവസം 11 സിഗററ്റുകള്‍ വലിക്കുന്നതിനു തുല്യം

വായു ഗുണനിലവാരം അപകടത്തില്‍; ദിവസം 11 സിഗററ്റുകള്‍ വലിക്കുന്നതിനു തുല്യം

Breaking News India

ഡല്‍ഹി വായു ഗുണനിലവാരം അപകടത്തില്‍; ദിവസം 11 സിഗററ്റുകള്‍ വലിക്കുന്നതിനു തുല്യം

ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനത്തെ വായു ഗുണനിലവാരം അപകടകരമായ വിഭാഗത്തിലേക്ക് താഴ്ന്നതോടെ ഡല്‍ഹിയിലെ സ്കൂളുകളിലെ ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങള്‍ക്കും കായിക മത്സരങ്ങള്‍ക്കും ഡല്‍ഹി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി.

നവംബറിലും ഡിസംബറിലും ഷെഡ്യൂള്‍ ചെയ്ത കായിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂളുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സുപ്രീം കോടതി എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനോട് ആവശ്യപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് നടപടി.

വെള്ളിയാഴ്ച ഡെല്‍ഹിയിലെ ശരാശരി എക്യുഐ 373 ആയിരുന്നു. ഇത് ഏകദേശം 10-11 സിഗററ്റുകള്‍ ഒരു ദിവസം വലിക്കുന്നതിനു തുല്യമാണ്.

ഈ വിഷയത്തില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിക്കുകയും കായിക മത്സരങ്ങള്‍ സുരക്ഷിതമായ മാസങ്ങളിലേക്ക് മാറ്റിവയ്ക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സ്കൂള്‍ കുട്ടികളെ ഗ്യാസ് ചേംബറില്‍ ഇടുന്നതിനു തുല്യമാണെന്ന് അമിക്കസ്ക്യൂറി പറഞ്ഞു.

ഈ കാലയളവില്‍ കായിക വിനേദങ്ങള്‍ അനുവദിക്കുന്നതിലൂടെ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് ബുധനാഴ്ച ഡെല്‍ഹി ഹൈക്കോടതിയും പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.