ഹിമാലയത്തില്‍ രണ്ട് വലിയ ഭൂകമ്പങ്ങള്‍ക്ക് സാദ്ധ്യതയെന്ന് ഗവേഷകര്‍
ഒട്ടനവധി ഭൂകമ്പങ്ങളുടെ ചരിത്രമുള്ള ഹിമാലയത്തില്‍ രണ്ട് വലിയ ൂകമ്പങ്ങള്‍ക്ക് സാദ്ധ്യതയെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.
മൊമെന്റ് മാഗ്നിറ്റ്യൂഡ് സ്കെയില്‍ 8.8 തീവ്രതയുള്ള ഭൂകമ്പങ്ങള്‍ക്ക് സാഹചര്യമുണ്ടെന്നാണ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.
നാസയിലെയും കാല്‍ടെക്കിലെയും ശാസ്ത്രജ്ഞരുമായി സഹകരിച്ച് അഹമ്മദാബാദ് സ്പെയ്സ് ആപ്ളിക്കേഷന്‍ സെന്റര്‍ (ഐഎസ്ആര്‍ഒ) നേതൃത്വം നല്‍കിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്സ് മാസിക പുറത്തു വിട്ടു.
അഹബമ്മദാബാദിലെ സ്പെയ്സ് ആപ്ളിക്കേഷന്‍ സെന്ററിലെ ശാസ്ത്രജ്ഞന്‍ ഡോ, കെ.എം. ശ്രീജിത്ത്, കുസാറ്റിലെ മറൈന്‍ ജിയോളജി ജിയോഫിസിക്സ് വിഭാഗം മേധാവി പ്രൊഫ. പിഎസ് സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഡോ. അജീഷ് പി. സജി (ഐഐജി മുംബൈ), എംസിഎം ജാസിര്‍ (സ്പെയ്സ് ആപ്ളിക്കേഷന്‍ സെന്റര്‍) എന്നിവര്‍ പ്രധാന പങ്ക് വഹിച്ചു.
ഉത്തരാഖണ്ഡും ഹിമാചര്‍ പ്രദേശും ഉള്‍പ്പെടുന്ന ഇന്ത്യന്‍ മേഖലയെ സംബന്ധിച്ച് നാലു വര്‍ഷത്തെ പഠനമാണ് നടന്നത്.
ഉപഗ്രാഹാധിഷ്ഠിത ജിയോഡെറ്റിക് ഡേറ്റയും, ഗണിത മാതൃകകളും ഉപയോഗിച്ചായിരുന്നു പഠനം. നേരത്തെ കുസാറ്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ മാഗ്നറ്റിസം, സ്പെയ്സ് ആപ്ളിക്കേഷന്‍ സെന്റര്‍ എന്നിവയിലെ ഗവേഷകര്‍ ജിയോഫിസിക്കല്‍ ജേണല്‍ ഇന്റര്‍നാഷണല്‍ മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനവും സമാനത ചൂണ്ടിക്കാണിക്കുന്നു.

