സിറിയയിലെ യുദ്ധ ഭൂമിയില്‍ ആത്മാക്കള്‍ ക്രിസ്തുവിങ്കലേക്ക്
അലെപ്പോ: സിറിയയിലെ യുദ്ധ ഭൂമിയില്‍ ജന ജീവിതം തകര്‍ന്നു തരിപ്പണമാകുമ്പോഴും പുതുതായി ജനം കര്‍ത്താവിങ്കലേക്കു വരുന്നത് വര്‍ദ്ധിക്കുന്നു.
5 വര്‍ഷമായി സിറിയയില്‍ ആഭ്യന്തര യുദ്ധവും അതിനെത്തുടര്‍ന്നു റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നടത്തി വരുന്ന സംഘടിത ആക്രമണങ്ങളിലും ജനം പൊറുതി മുട്ടുമ്പോള്‍ ദൈവത്തിന്റെ വചനം നല്ലൊരു ശതമാനം ജനവിഭാഗത്തെ രൂപാന്തിരപ്പെടുത്തുന്നതും ശ്രദ്ധ്യേയമാകുന്നു.
യുദ്ധഭൂമിയില്‍ വീടുമാത്രമല്ല സകലവും നഷ്ടപ്പെട്ട് മനസ്സും ശരീരവും ഒരു പോലെ തകര്‍ന്നവര്‍ക്ക് ആശ്വാസവും സഹായവുമായി കര്‍ത്താവ് തന്റെ ദാസന്മാരായ അഭിഷിക്തന്മാരെ അയയ്ക്കുന്നത് പലര്‍ക്കും പുതു ജീവിതം ലഭിച്ച അനുഭവമാകുന്നു.
അനേക മുസ്ലീങ്ങള്‍ രക്ഷിക്കപ്പെട്ട് കര്‍ത്താവിനെ സ്വീകരിച്ച് ആത്മാവിലും സത്യത്തിലും ആരാധിച്ചു വരുന്നതായി സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മിഷണറിമാരിലൊരാളായ പാസ്റ്റര്‍ എഡ്വേര്‍ഡ് പറഞ്ഞു. തീവ്രവാദികളുടെ എതിര്‍പ്പുകളെയും ആക്രമണങ്ങളെയും അതിജീവിച്ച് രഹസ്യമായും, പരസ്യമായും ആത്മാക്കളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഫലം കണ്ടു വരുന്നതായി പാസ്റ്റര്‍ എഡ്വേര്‍ഡ് പറഞ്ഞു.
ജനം സത്യ ദൈവത്തെ കണ്ടുമുട്ടുന്നു. അവര്‍ക്ക് ബൈബിളുകള്‍ വിതരണം ചെയ്യുന്നു. ഈ നാളുകളില്‍ കൂടുതല്‍ ബൈബിളുകള്‍ അവര്‍ക്ക് വേണ്ടി വരുന്നു. പലപ്പോഴും ജീവനെ പണയം വെച്ചാണ് അവിടെ പ്രവര്‍ത്തിച്ചു വരുന്നത്. സിറിയ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്ന രാജ്യങ്ങളിലൊന്നാണ്.
സിറിയയില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയ കാലത്ത് അലപ്പോയില്‍ മാത്രം 4 ലക്ഷം ക്രൈസ്തവര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് വെറും 60,000 പേര്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. എല്ലാവരും നാടും വീടും ഉപേക്ഷിച്ച് പേകേണ്ടതായി വന്നു. ഇതിന്റെയൊക്കെ നടുവിലും ദൈവത്തിന്റെ പരിശുദ്ധാത്മാവ് ശക്തമായി പ്രവര്‍ത്തിച്ചു വരികയാണ്.

