ജയില്‍ശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ടു ഇറാന്‍ ക്രിസ്ത്യാനികള്‍ക്ക് മോചനം
ടെഹ്റാന്‍ : 10 വര്‍ഷം ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ടു ഇറാന്‍ ക്രൈസ്തവരെ കോടതി വിട്ടയച്ചു.
2018 മാര്‍ച്ച് 2-ന് ടെഹ്റാന് സമീപം കാരജില്‍ ഹൌസ് ചര്‍ച്ചില്‍ നടന്ന റെയ്ഡിനെ തുടര്‍ന്ന് അറസ്റ്റു വരിക്കപ്പെട്ട 20 ക്രൈസ്തവരില്‍ ഒരാളായ അസീസ് മജീദ് സാദക്ക് (52), പേരു വെളിപ്പെടുത്താത്ത മറ്റൊരു വിശ്വാസി എന്നിവര്‍ക്കാണ് കോടതി ഇളവു കൊടുത്തു വിട്ടയച്ചത്.
ബാക്കിയള്ളവരെ നേരത്തെ തന്നെ വിട്ടയച്ചിരുന്നു. ഇരുവര്‍ക്കും കഴിഞ്ഞ ജൂലൈയില്‍ കീഴ്ക്കോടതി 4 വര്‍ഷവും, 6 വര്‍ഷവും തടവിനു വിധിച്ചിരുന്നു. തുടര്‍ന്നു ഇരുവരും നല്‍കിയ അപ്പീലില്‍ കഴിഞ്ഞ മാസം വാദം കേട്ട കോടതി രണ്ടു പേരും നിരപരാധികളാണെന്ന് കണ്ടെത്തിയാണ് വിട്ടയച്ചത്.
രാജ്യത്തെ നിയമത്തിനു വിരുദ്ധമായി സംഘം ചേര്‍ന്ന് ആരാധനയും സുവിശേഷ പ്രവര്‍ത്തനങ്ങളും നടത്തിയെന്നായിരുന്നു കേസ്. ഹൌസ് ചര്‍ച്ച് നിയമവിരുദ്ധമാണെന്നും പോലീസ് രേഖയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ കോടതിയില്‍ ഈ വാദം നിലനിന്നില്ല. ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനികളായവരാണ് അറസ്റ്റിലായ വിശ്വാസികള്‍ .

