ഛത്തീസ്ഗഢ് ഗ്രാമത്തില്‍നിന്നും പാലായനം ചെയ്ത ക്രൈസ്തവര്‍ തിരിച്ചെത്തി

ഛത്തീസ്ഗഢ് ഗ്രാമത്തില്‍നിന്നും പാലായനം ചെയ്ത ക്രൈസ്തവര്‍ തിരിച്ചെത്തി

Breaking News India

ഛത്തീസ്ഗഢ് ഗ്രാമത്തില്‍നിന്നും പാലായനം ചെയ്ത ക്രൈസ്തവര്‍ തിരിച്ചെത്തി
റായ്പ്പൂര്‍ ‍: ഛത്തീസ്ഗഢില്‍ സുവിശേഷ വിരോധികളായ മതഭ്രാന്തന്മാരുടെ പീഢനങ്ങളെത്തുടര്‍ന്നു നാടുവിടേണ്ടി വന്ന ക്രിസ്ത്യന്‍ ഗ്രാമീണര്‍ തിരികെ എത്തി.

കോണ്ടുഗോണ്‍ ജില്ലയിലെ കാകടബേദ ഉള്‍പ്പെടെ 3 ഗ്രാമങ്ങളിലെ ക്രൈസ്തവരാണ് കഴിഞ്ഞ സെപ്റ്റംബര്‍ മാസം 22,23 തീയതികളില്‍ കൂട്ടആക്രമണങ്ങള്‍ക്ക് ഇരയായത്.

ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് മടങ്ങി വരണമെന്ന ആവശ്യം നിരാകരിച്ചതിനെത്തുടര്‍ന്നാണ് ക്രൈസ്തവരുടെ ഭവനങ്ങളില്‍ കയറി വ്യപകമായി ആക്രമണം അഴിച്ചു വിട്ടത്. 3 ഗ്രാമങ്ങളിലായുള്ള 16 വീടുകളാണ് തകര്‍ക്കപ്പെട്ടത്. ജീവനെ ഭയന്നു മറ്റു ഗ്രാമങ്ങളില്‍ അഭയം തേടിയ വിശ്വാസികളുടെ ജീവിതം വളരെ ക്ളേശം നിറഞ്ഞതായിരുന്നു. 100-ഓളം പേര്‍ വീടുപേക്ഷിച്ചു പോകേണ്ടി വന്നു.

ഇതിനെതുടര്‍ന്നു ക്രൈസ്തവര്‍ കോടതിയ സമീപിച്ചു. ബിലാസ്പ്പൂര്‍ ഹൈക്കോടതി ക്രൈസ്തവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ജില്ലാ ഭരണകൂടത്തിനു നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്നു ക്രൈസ്തവര്‍ സ്വന്തം ഭവനങ്ങളിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

പോലീസ് സംരക്ഷണയില്‍ കഴിഞ്ഞ ഞായറാഴ്ച ആരാധനയും നടത്തി. സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തണണെങ്കില്‍ മാസങ്ങള്‍ കഴിയണമെന്ന് വിശ്വാസികള്‍ പറഞ്ഞു. ഞങ്ങളുടെ വീടുകള്‍ പുനര്‍നിര്‍മ്മിക്കണം. സര്‍ക്കാര്‍ ഉചിതമായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആക്രമണത്തിനിരയായ ടിലോസോറി എന്ന വിശ്വാസി പറഞ്ഞു.