കോംഗോയില്‍ 30 ക്രൈസ്തവരെ കൊലപ്പെടുത്തി

കോംഗോയില്‍ 30 ക്രൈസ്തവരെ കൊലപ്പെടുത്തി

Africa Breaking News

കോംഗോയില്‍ 30 ക്രൈസ്തവരെ കൊലപ്പെടുത്തി
നോര്‍ത്ത് കിവു: ആഫ്രിക്കന്‍ രാഷ്ട്രമായ കോംഗോയില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 30 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായി.

വടക്കു-കിഴക്കന്‍ കോംഗോയിലെ വടക്കന്‍ കിവു പ്രവിശ്യയിലെ അഞ്ചു ഗ്രാമങ്ങളില്‍ നവംബര്‍ 20 മുതല്‍ ഡിസംബര്‍ 3 വരെയായി നടന്ന വ്യത്യസ്ത ആക്രമണങ്ങളിലാണ് ക്രൈസ്തവര്‍ മരിച്ചത്.

തീവ്രവാദികള്‍ വെടിവെച്ചും, വാളിനും, വെട്ടുകത്തിക്കും വെട്ടിയുമാണ് നിരപരാധികളെ കൊന്നത്. 14 പേര്‍ മാരകമായി പരിക്കേറ്റ് വിവ്ധ ആശുപത്രികളില്‍ ചികിത്സയിലാണ്. 10 സ്ത്രീകളെ മാനഭംഗത്തിനു ഇരകളാക്കി. 15-ഓളം ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി.

നവംബര്‍ 22-ന് വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ ഭാര്യയെയും 3 മക്കളെയും കൊലപ്പെടുത്തി. ബാത്ത്റൂമിലായിരുന്നതിനാല്‍ താന്‍ രക്ഷപെട്ടതായി ഒരു കുടുംബനാഥന്‍ പറഞ്ഞു.

ആക്രമണങ്ങള്‍ ശക്താമായി നടക്കുന്ന മെയ്തികി ഗ്രാമത്തിലെ ഒരു പാസ്റ്ററുടെ വീട്ടിലെത്തിയ അക്രമികള്‍ അവരെ ഇസ്ളാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്യണണെന്നു ആവശ്യപ്പെട്ടു. നിരസിച്ച ഭാര്യയെ വെടിവെച്ചും 4 മക്കളെ വാളുകൊണ്ട് വെട്ടി നുറുക്കി കൊലപ്പെടുത്തി. ദുഃഖിതനായി പാസ്റ്റര്‍ പറഞ്ഞു.

വടക്കന്‍ കിവുവിലെതന്നെ ഇതുരിയില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ 58 ക്രൈസ്തവരെയും കൊലപ്പെടുത്തിയിരുന്നു. സമാധാന അന്തരീക്ഷം തകര്‍ത്തുകൊണ്ട് വിളയാടുന്ന അക്രമികളെ തുരത്താന്‍ ഭരണകൂടത്തിനു കഴിയുന്നില്ലെന്നു ക്രൈസ്തവര്‍ ആരോപിക്കുന്നു.