മതപരമായ ശത്രുതയില്‍ ഇന്ത്യ മുന്നിലെന്ന് പുതിയ പഠനം

Breaking News India

മതപരമായ ശത്രുതയില്‍ ഇന്ത്യ മുന്നിലെന്ന് പുതിയ പഠനം
വാഷിംങ്ടണ്‍ ‍: മതവുമായി ബന്ധപ്പെട്ട ശത്രുതയില്‍ ഇന്ത്യ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതായി പുതിയ പഠനം. മത സ്വാതന്ത്ര്യത്തിന് മുകളില്‍ വിലങ്ങിടുന്ന കാര്യത്തില്‍ ചൈനയാണ് ഏറ്റവും മുന്നില്‍ ‍.

 

2013-ല്‍ മതപരമായ ശത്രുത ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്നനിലയിലായിരുന്നെന്നും പഠനത്തില്‍ പറയുന്നു. മതത്തിന് മുകളിലുള്ള വിലങ്ങിടലിനെക്കുറിച്ച് പ്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തിലാണ് കഴിഞ്ഞ ആറു വര്‍ഷത്തേക്കാള്‍ ഇന്ത്യയില്‍ മതപരമായ ശത്രുത ഏറ്റവും ഉയര്‍ന്നതായി കണ്ടെത്തിയത്.

 

ലോക രാജ്യങ്ങളില്‍ നാലില്‍ ഒന്നു ഭാഗത്തിലും മതപരമായ ശത്രുത നിലനില്‍ക്കുന്നതായും മതസ്ഥാപനങ്ങള്‍ പിടിച്ചെടുക്കുക, വിശുദ്ധ ഗ്രന്ഥങ്ങള്‍ നശിപ്പിക്കുക തുടങ്ങി കൊലപാതകങ്ങള്‍ വരെ നടക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.

 

മതസ്വാതന്ത്യ്രത്തില്‍ സര്‍ക്കാരില്‍ നിന്നുള്ള വിലക്ക് സ്വകാര്യസ്ഥാപനങ്ങളില്‍നിന്നോ വ്യക്തികളില്‍നിന്നോ ഉള്ള ആക്രമണം എന്നിവ 39 രാജ്യങ്ങളില്‍ ഉയര്‍ന്ന നിരക്കിലാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

2 thoughts on “മതപരമായ ശത്രുതയില്‍ ഇന്ത്യ മുന്നിലെന്ന് പുതിയ പഠനം

Leave a Reply

Your email address will not be published.