ക്രൈസ്തവര്‍ക്കെതിരായ ആക്രമണം; സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടണമെന്ന് സുപ്രീം കോടതി

ക്രൈസ്തവര്‍ക്കെതിരായ ആക്രമണം; സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടണമെന്ന് സുപ്രീം കോടതി

Breaking News India

ക്രൈസ്തവര്‍ക്കെതിരായ ആക്രമണം; സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടണമെന്ന് സുപ്രീം കോടതി
ന്യൂഡെല്‍ഹി: ക്രൈസ്തവര്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരായുള്ള അതിക്രമങ്ങള്‍ മുന്‍ നിര്‍ത്തി ബന്ധപ്പെട്ട എട്ടു സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ ആഭ്യന്തര മന്ത്രാലയത്തിന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

യു.പി.,മദ്ധ്യപ്രദേശ്, ബീഹാര്‍ ‍, ഹരിയാന, കര്‍ണാടക, ഒഡീഷ, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. വിഷയം മുന്‍ നിര്‍ത്തിയുള്ള പൊതു താല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമകോലി എന്നിവര്‍ ‍.

നാഷണല്‍ സോളിഡാരിറ്റി ഫോറത്തിനുവേണ്ടി ഫാ. ഡോ. പീറ്റര്‍ മച്ചദോ, ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യയ്ക്കുവേണ്ടി ഫാ. വിജയേഷ് ലാല്‍ തുടങ്ങിയവരാണ് പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്.

ഹര്‍ജിയില്‍ പറയുന്ന സംഭവങ്ങളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, അന്വേഷണത്തിന്റെ ഇപ്പോഴത്തെ സ്ഥിതി, ഇതിനകം നടന്ന അറസ്റ്റ്, കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ചീഫ് സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.