ഹമാസ് സ്ഥാപക നേതാവിന്റെ മകന്‍ ക്രിസ്ത്യന്‍ പോരാളി; ഗാസ യുദ്ധത്തെക്കുറിച്ച് പ്രതികരിക്കുന്നു
ടെല്‍അവീവ്: ഹമാസിന്റെ സ്ഥാപക നേതാവ് ഷെയ്ക്ക് ഹസ്സന്‍ യൂസഫിന്റെ മകനാണ് മെസാബ് ഹസ്സന്‍ യൂസഫ്. ഇപ്പോള്‍ ഒരു അടിയുറച്ച ക്രിസ്ത്യാനി. ഗാസയില്‍ യിസ്രായേല്‍ നടത്തുന്ന യുദ്ധത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നത് വൈറലായി.
പലസ്തീന്‍ ജനതയ്ക്കു കൂടുതല്‍ സ്വാതന്ത്ര്യവും സഹായവും നല്‍കുന്നതില്‍ ഇദ്ദേഹത്തിന് ഒട്ടും താല്‍പ്പര്യമില്ലെന്ന് ഒരു പ്രമുഖ ന്യൂസ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഹമാസിന്റെ ആത്യന്തിക ലക്ഷ്യം യഹൂദ ജനതയെ നശിപ്പിക്കുകയും യിസ്രായേലിനെ ഒരു ഇസ്ളാമിക രാഷ്ട്രമാക്കാനുള്ള ശ്രമവുമായിട്ടാണ് കാണുന്നത്.
1996-ല്‍ ഞാന്‍ ഒന്നര വര്‍ഷത്തോളം മെഗിദ്ദോ ജയിലില്‍ കഴിഞ്ഞപ്പോള്‍ അവര്‍ അക്കാലത്ത് നിരവധി പലസ്തീനികളെ കൊന്നൊടുക്കിയപ്പോള്‍ ഈ പ്രസ്ഥാനത്തില്‍ എനിക്ക് യോജിച്ച് നില്‍ക്കാന്‍ കഴിയില്ലെന്ന് ഞാന്‍ തീരുമാനിച്ചു.
അന്ന് ഞാന്‍ എന്നോടുതന്നെ ഒരു ചോദ്യം ചോദിച്ചു. ഒരു ഘട്ടത്തില്‍ അവര്‍ ഭരണകക്ഷിയായാലോ? യിസ്രായേലിനെ നശിപ്പിച്ച് അവരുടെ രാജ്യം കെട്ടിപ്പെടുക്കുന്നതില്‍ വിജയിച്ചാല്‍ അവര്‍ എന്തു ചെയ്യും? അവര്‍ നമ്മുടെ ജനത്തെ കൊല്ലും. യൂസഫ് പറഞ്ഞു. ഹമാസ് എനിക്ക് ചില നേട്ടങ്ങള്‍ നല്‍കിയിരുന്നു.
ആ ലോകത്ത് ഞാന്‍ ഒരു രാജകുമാരനെപ്പോലെയായിരുന്നു. എന്റെ സ്വന്തം രക്തത്തിനെതിരെ പോലും ഞാന്‍ തിരിഞ്ഞു. കാരണം എനിക്ക് ഹമാസിനെ ഇഷ്ടമല്ല.
25 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് അവര്‍ ഭരണാധികാരികളാണ്. ഗാസയില്‍നിന്ന് അവര്‍ ചെയ്യുന്നത് നമ്മള്‍ കാണുന്നു. ഹമാസ് ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല, മറിച്ച് മതപരമായ ഒരു സംഘടനയാണ്.
ഹമാസ് ഒരു ദേശീയ പ്രസ്ഥാനവുമല്ല. ഒരു ഇസ്ളാമിക രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു മതപ്രസ്ഥാനം മാത്രമാണ്. അവര്‍ ദേശീയതയെ ശ്രദ്ധിക്കുന്നില്ല. തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ മാത്രമാണ് അവര്‍ പലസ്തീനിയന്‍ ലക്ഷ്യം ഉപയോഗിക്കുന്നുവെന്നതാണ് എന്റെ ധാരണ. അതിനാല്‍ മിഡില്‍ ഈസ്റ്റിനെയും ലോകത്തെയും ഒരു ഇസ്ളാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യമാണ് ഹമാസിന്റെ അജണ്ട.
ഹമാസിന്റെ സഹസ്ഥാപകന്‍ ക്രിസ്ത്യാനിയായി മാറി ഇപ്പോള്‍ ക്രിസ്ത്യാനിത്വത്തിനുവേണ്ടി സംസാരിക്കുകയും ഹമാസിനെതിരെ തുറന്നടിക്കുകയും ചെയ്യുന്നു.
അഭിമുഖത്തെക്കുറിച്ച് യിസ്രായേല്‍ മന്ത്രാലയം നേതാവ് ഐസയ്യ സില്‍ഡിവര്‍ പറഞ്ഞു ഈ യുദ്ധം ഒരു തീവ്രവാദ സംഘടനയ്ക്കെതിരായ പോരാട്ടമാണെന്ന് വളരെ വ്യക്തമാണ്. അതുകൊണ്ട് യൂസഫിന്റെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും ഹമാസിനെ പിന്തുണയ്ക്കരുതെന്നും സില്‍ഡിവര്‍ പറഞ്ഞു.