ലോകമെമ്പാടും യഹൂദ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു; യഹൂദന്മാര്‍ യിസ്രായേലിലേക്ക് കുടിയേറുന്നു
യെരുശലേം: ഒക്ടോബര്‍ 7-ന് ഹമാസ് യിസ്രായേലില്‍ നടത്തിയ കൂട്ടക്കൊലയെത്തുടര്‍ന്ന് യിസ്രായേല്‍ തിരിച്ചടിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ യഹൂദ വിരുദ്ധ അക്രമങ്ങള്‍ ശക്തമായി.
ഇതേത്തുടര്‍ന്ന് ചില പ്രമുഖ രാഷ്ട്രങ്ങളില്‍നിന്നും യഹൂദര്‍ തങ്ങളുടെ മാതൃ രാജ്യത്തേക്ക് കുടിയേറുവാനുള്ള തീരുമാനത്തെത്തുടര്‍ന്ന് യാത്രതിരിക്കാനായി തയ്യാറായവരുടെ എണ്ണം കുത്തനെ കൂടിയതായി റിപ്പോര്‍ട്ട്. യിസ്രായേലിലേക്കു മാറാന്‍ ആലോചിക്കുന്ന യു.എസിലെയും, ഫ്രാന്‍സിലെയും യഹൂദന്മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
യിസ്രായേലിന്റെ അലിയാഹ് ആന്റ് ഇന്റഗ്രേഷന്‍ മന്ത്രി ഒഫിര്‍ സോഫര്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം യിസ്രായേലിലേക്കുള്ള കുടിയേറ്റം തേടുന്ന യഹൂദരില്‍ ഫ്രാന്‍സില്‍ 149 ശതമാനവും യു.എസില്‍ 81 ശതമാനവും വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ പറയുന്നു.
യിസ്രായേലിലേക്കുള്ള ഒരു വലിയ തരംഗം സൃഷ്ടിക്കാന്‍ തന്നെ സോഫര്‍ തന്റെ മന്ത്രാലയത്തിനു നിര്‍ദ്ദേശം നല്‍കി. ഐക്യത്തിന്റെയും യഹൂദ ഐക്യദാര്‍ഢ്യത്തിന്റെയും അലകള്‍ അലിയാഹ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയും യിസ്രായേല്‍ രാഷ്ട്രത്തെ കരുത്തുറ്റതാക്കുകയും ചെയ്യുമെന്നു പ്രത്യാശിക്കുന്നു സോഫര്‍ പറഞ്ഞു.