പുരാതന കനാന്യ നഗരത്തില്‍ 3200 വര്‍ഷം പഴക്കമുള്ള 3 ജഡങ്ങള്‍ കണ്ടെടുത്തു
ബൈബിളിലെ പുരാതന നഗരമായിരുന്ന ഗസറില്‍നിന്നും 3200 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന 3 പേരുടെ ശവശരീരത്തിന്റെ അസ്ഥികള്‍ ഗവേഷകര്‍ കണ്ടെടുത്തു.
മുതിര്‍ന്ന രണ്ടു പേരുടെയും ഒരു കുട്ടിയുടെയും ജഡത്തിന്റെ അസ്ഥികളാണ് പുരാവസ്തു ഗവേഷകര്‍ മണ്ണു നീക്കി പുറത്തെടുത്തത്. ജഡത്തിന്റെ മുകളില്‍ പാറക്കല്ലുകള്‍ ചിതറി കിടപ്പുണ്ടായിരുന്നു.
അന്ന് ഏതോ അഗ്നിബാധയില്‍ വീടുകള്‍ തകര്‍ന്നപ്പോള്‍ മരിച്ചതാകാമെന്നാണ് ഗവേഷകരുടെ നിഗമനം. അന്നത്തെ ഈജിപ്ഷ്യന്‍ ഫറവോനായിരുന്ന മെറിനി ഫത്തായുടെ ഭരണ കാലത്ത് പിടിച്ചെടുത്ത നഗരമായിരുന്നു ഗസര്‍ കണ്ടെടുത്ത ശരീരാവശിഷ്ടങ്ങള്‍ മിസ്രയീമ്യരുടെയോ കനാന്യ നിവാസികളുടേതോ ആയിരിക്കാമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ സൌത്ത് വെസ്റ്റേണ്‍ ബാപ്റ്റിസ്റ്റ് തിയോളജിക്കല്‍ സെമിനാരിയിലെ ടാണ്ടി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആര്‍ക്കിയോളജി വകുപ്പിലെ പ്രൊഫസര്‍ സ്റ്റീവന്‍ ഒര്‍ട്ടിസ് അഭിപ്രായപ്പെടുന്നു.
ഈ സ്ഥലം അന്നത്തെ ഇഷ്ടിക ചൂള നിര്‍മ്മാണ മേഖലയായിരുന്നു കുട്ടിയുടെ ജഡം കിടന്നത് കൈകള്‍ തലയ്ക്കു മുകളിലായി ഉയര്‍ത്തിയാണ്. കുട്ടി ആഭരണവും ധരിച്ചിട്ടുണ്ട്. തകര്‍ന്ന വീടിനു ഒന്നിലേറെ മുറികളുണ്ടായിരുന്നു. മുതിര്‍ന്ന ഒരാളുടെ ശരീരാവശിഷ്ടം മറ്റൊരു മുറിയിലായിരുന്നു കിടന്നത്.

