യേശു എന്നെ സ്നേഹിക്കുന്നു എന്നെഴുതിയ മാസ്ക്കിനു സ്കൂളില്‍ നിരോധനം;

യേശു എന്നെ സ്നേഹിക്കുന്നു എന്നെഴുതിയ മാസ്ക്കിനു സ്കൂളില്‍ നിരോധനം;

Breaking News Europe USA

യേശു എന്നെ സ്നേഹിക്കുന്നു എന്നെഴുതിയ മാസ്ക്കിനു സ്കൂളില്‍ നിരോധനം; 3-ാം ക്ളാസുകാരിയുടെ വാദത്തില്‍ നീതി

മിസ്സിസ്സിപ്പി: കൊറോണക്കാലത്ത് യേശു എന്നെ സ്നേഹിക്കുന്നു എന്നെഴുതിയ മാസ്ക്ക് ധരിച്ച് സ്കൂളിലെത്തിയ മൂന്നാം ക്ളാസ്സുകാരിയെ വിലക്കിയ സ്കൂള്‍ അധികാരികളുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കോടതിയില്‍ സമര്‍പ്പിച്ച കേസിനെ തുടര്‍ന്നു സ്കൂള്‍ അധികാരികളുടെ തീരുമാനം മാറ്റി.

2020 ഒക്ടോബര്‍ 13-നു യു.എസിലെ മിസ്സിസ്സിപ്പിയില്‍ സിംസണ്‍ കൌണ്ടിയിലെ സ്കൂള്‍ സൂപ്രണ്ട് ഗ്രെഗ് പേസ് ആണ് ലിഡിയ ബൌത്ത് എന്ന പെണ്‍കുട്ടിയെ വിലക്കിയത്.

മതപരമായ സന്ദേശങ്ങള്‍ അടങ്ങിയ വാചകങ്ങള്‍ മാസ്ക്കില്‍ പാടില്ല എന്ന് പറഞ്ഞായിരുന്നു നടപടി. ലിഡിയ ഇതിനെ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ലിഡിയയുടെ മാതാപിതാക്കള്‍ക്ക് സ്കൂള്‍ ജില്ലാ അധികാരികള്‍ നോട്ടീസയച്ചു. ഇതിനെതിരെ ലിഡിയയുടെ കുടുംബ കോടതിയെ സമീപിച്ചു.

മതസ്വാതന്ത്ര്യ കേസുകളില്‍ ഇടപെടുന്ന സന്നദ്ധ സംഘടനയായ അലയന്‍സ് ഡിഫന്‍ഡിംഗ് ഫ്രീഡം കേസ് ഏറ്റെടുത്തു. 2020 നവംബറില്‍ എഡിഎഫ് മിസ്സിസ്സിപ്പിയിലെ സതേണ്‍ ഡിസ്ട്രിക്ടിലെ ജില്ലാ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

തുടര്‍ന്നുള്ള വിസ്താരത്തിനുശേഷം സ്കൂള്‍ അധികാരികളുടെ തെറ്റായ തീരുമാനത്തെ തള്ളിപ്പറയുകയും കോടതിയുടെ അനുമതിയോടുകൂടി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മതപരമായ സന്ദേശങ്ങള്‍ അടങ്ങിയ മാസ്ക്ക് ധരിക്കാമെന്ന് സ്കൂള്‍ അധികാരികള്‍ക്ക് ഇത്തരവിറക്കേണ്ടതായും വന്നു.

സ്കൂളിന്റെ മനംമാറ്റത്തില്‍ ലിഡിയയും കുടുംബാംഗങ്ങളും ക്രിസ്ത്യന്‍ സമൂഹവും സന്തുഷ്ടി പ്രകടിപ്പിച്ചു. ലിഡിയയെ ക്രൈസ്തവ സമൂഹം അഭിനന്ദിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.