യിസ്രായേല്‍ കറന്‍സിയില്‍ ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു എന്നു ചേര്‍ക്കുന്നത് പരിഗണിക്കുന്നു

യിസ്രായേല്‍ കറന്‍സിയില്‍ ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു എന്നു ചേര്‍ക്കുന്നത് പരിഗണിക്കുന്നു

Breaking News Middle East

യിസ്രായേല്‍ കറന്‍സിയില്‍ ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു എന്നു ചേര്‍ക്കുന്നത് പരിഗണിക്കുന്നു
ടെല്‍ അവീവ്: യിസ്രായേല്‍ കറന്‍സിയില്‍ ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു എന്ന വാചകം ചേര്‍ക്കാനുള്ള നിര്‍ദ്ദേശം അടങ്ങിയ ഒരു ബില്‍ സമര്‍പ്പിച്ചു.

തീവ്ര യാഥാസ്ഥിക പാര്‍ട്ടിയിലെ നിരവധി അംഗങ്ങള്‍ ബില്ലുമായി രംഗത്തുവന്നത് ബാങ്ക് ഓഫ് യിസ്രായേല്‍ പുറത്തിറക്കിയ നോട്ടുകളില്‍ ഹീബ്രു ഭാഷയില്‍ ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു എന്ന വാചകം അടങ്ങിയിട്ടുണ്ടെന്നു വാദിച്ചു. യഹൂദന്മാര്‍ ഒരു ലളിതമായ സത്യത്തില്‍ വിശ്വസിക്കുന്നു.

സാമ്പത്തിക അഭിവൃദ്ധി ഉള്‍പ്പെടെ എല്ലാം ദൈവത്തിന്റെ കൃപയാല്‍ ലഭിക്കുന്നു. അതിനാല്‍ ദൈവത്തിനു നന്ദി പറയുകയും യിസ്രായേല്‍ സംസ്ഥാനത്ത് തയ്യാറാക്കിയ ബില്ലുകളില്‍ നമ്മുടെ വിശ്വാസം പ്രഖ്യാപിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ബില്ലിന്റെ സ്പോണ്‍സറും യിസ്രായേല്‍ ഉപകൃഷി മന്ത്രിയുമായ മോശെ അബുത്ബുള്‍ പറഞ്ഞു. ബില്ലില്‍ ദൈവത്തിന്റെ നാമം എഴുതുന്നതിനു പകരം യഹൂദ പാരമ്പര്യത്തിന് അനുസൃതമായി പേരിനു പകരം ‘ഹാ ഷെം’ എന്ന പദം ഉപയോഗിക്കാന്‍ നിര്‍ദ്ദശിക്കുന്നു.

കറന്‍സിയില്‍ ഈ പദപ്രയോഗം ഉപയോഗിക്കുന്നത് ഒരു രാജ്യത്തിന്റെ ഉദാഹരണമായി അമേരിക്കയെ അബുത്ബുള്‍ പ്രത്യോകം എടുത്തു പറയുകയും ചെയ്തു.

എന്നാല്‍ യിസ്രായേല്‍ ബെയ്റ്റേനു പാര്‍ട്ടിയുടെ തലവനും മുന്‍ പ്രധാനമന്ത്രിയുമായ അവിഗ്ദോര്‍ ലിബര്‍ദന്‍ ബില്ലിനെ പരിഹസിച്ചു.

എന്നാല്‍ മതവും രാജ്യവും തമ്മിലുള്ള സന്തുലിതാവസ്ഥ ലംഘിക്കപ്പെടില്ലെന്ന് യിസ്രായേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു അഭിപ്രായപ്പെട്ടു.

ഡിസംബര്‍ 19-നു ആദ്യം സമര്‍പ്പിച്ച നോട്ട് നിര്‍ദ്ദേശത്തിനു യിസ്രായേല്‍ ഭരണ സഖ്യത്തിന്റെ മുഴുവന്‍ പിന്തുണയും ലഭിക്കുമോ എന്നു വ്യക്തമല്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.