ഈജിപ്റ്റിലെ ഏറ്റവും പഴക്കമേറിയ മമ്മിയെ കണ്ടെത്തി
കെയ്റോ: ഈജിപ്റ്റില്‍നിന്നും ഇതുവരെ ലഭിച്ചതില്‍ ഏറ്റവും പഴക്കമേറിയത് എന്നു കരുതപ്പെടുന്ന മമ്മി കണ്ടെത്തിയെന്ന് ഗവേഷകര്‍ .
4,300 വര്‍ഷം പഴക്കമുള്ള മമ്മി സഖാറ ഗ്രാമത്തില്‍ ജോസര്‍ പിരമിഡിന് സമീപമുള്ള ഗിസ്ര്‍ എല്‍ മദിര്‍ മേഖലകളില്‍ 66 അടി താഴ്ചയിലാണ് കണ്ടെത്തിയത്. 35-ാം വയസില്‍ മരിച്ച ജെഡ് സെപ്ഷ് എന്ന ആളുടേതാണ് ഈ മമ്മിയെന്ന് ഗവേഷകര്‍ പറയുന്നു.
അതി സമ്പന്നനും സമൂഹത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയുമായിരുന്നു അദ്ദേഹം. സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ നിലവയിലായിരിന്നു മമ്മി.
ഈജിപ്റ്റിലെ മുന്‍ പുരാവസ്തു വകുപ്പ് മന്ത്രിയും ഗവേഷകനുമായ സാഹി ഹവാസും അദ്ദേഹത്തിന്റെ 10 അംഗ സംഘവും നടത്തിയ പര്യവേഷണത്തിലാണ് ഈ മമ്മിയെ കണ്ടെത്തിയത്.
കല്ലില്‍ നിര്‍മ്മിച്ച 25 ടണ്‍ ഭാരമുള്ള ശവപ്പെട്ടിക്കുള്ളിലായിരുന്നു മമ്മി. ശവപ്പെട്ടിയുടെ മേല്‍ മൂടിക്ക് മാത്രം 5 ടണ്‍ ഭാരമുണ്ട്. ബിസി 2494-നും ബിസി 2467-നും ഇടയില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്നു കരുതുന്ന പ്രതിമകളും കണ്ടെത്തി.
ഈ മമ്മിക്ക് സമീപം കല്ലില്‍ തീര്‍ത്ത മറ്റൊരു ശവപ്പെട്ടിയും കണ്ടെത്തിയിട്ടുണ്ട്. ഇത് വരും ദിവസങ്ങളില്‍ തുറക്കക്കും. ലോകത്തിലെ തന്നെ ആദ്യത്തെ പിരമിഡ് എന്നു കരുതപ്പെടുന്നതാണ് ജേസര്‍ പിരമിഡ്.
ബിസി 2630 കാലഘട്ടത്തില്‍ പുരാതന ഈജിപ്റ്റിലെ മൂന്നാം രാജവംശത്തില്‍പ്പെട്ട രണ്ടാമത്തെ ഭരണാധികാരിയായ ജേസര്‍ രാജാവിനു വേണ്ടിയാണ് ഈ പിരമിഡ് നിര്‍മ്മിച്ചത്.

