അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും തടയിടാനായി കര്‍ണാടകയില്‍ പുതിയ ബില്ലു വരുന്നു

Breaking News India

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും തടയിടാനായി കര്‍ണാടകയില്‍ പുതിയ ബില്ലു വരുന്നു
ബംഗളുരു: സംസ്ഥാനത്തു നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കും തടയിടാനായി കര്‍ണ്ണാടക സര്‍ക്കാര്‍ തയ്യാറാകുന്നു.

 

അനേകം അനാചാരങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തിലാണ് പുതിയ ബില്ല് പാസ്സാക്കാനായി ശ്രമിക്കുന്നത്.

 

2013-ല്‍ ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. ബില്‍ പാസ്സാക്കാന്‍ വൈകിയതിനെത്തുടര്‍ന്നാണ് പുതിയ ബില്ലിനായി വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്.

 

ഇപ്പോള്‍ രാജ്യത്ത് മഹാരാഷ്ട്രയില്‍ മാത്രമാണ് അന്ധവിശ്വാസ നിരോധന ബില്‍ നിലവിലുള്ളത്.

സൂഷ്മ പരിശോധനയ്ക്കായി ലഭിച്ചിരിക്കുന്ന ബില്ലില്‍ 15 ദിവസത്തിനുള്ളില്‍ തീരുമാനമാകും എന്ന് കര്‍ണ്ണാടക നിയമകാര്യ മന്ത്രി ടി.ബി. ജയചന്ദ്ര പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.