സ്ഥിരം എ.സി. മുറികളില്‍ കഴിയുന്നത് ആരോഗ്യത്തിനു ഹാനികരം

Breaking News Health

സ്ഥിരം എ.സി. മുറികളില്‍ കഴിയുന്നത് ആരോഗ്യത്തിനു ഹാനികരം
ഇന്ന് കിടപ്പുമുറികള്‍ ‍, പൊതു സ്ഥാപനങ്ങള്‍ ‍, സ്വകാര്യ സ്ഥാപനങ്ങള്‍ ‍, എന്തിനേറെ വാഹനങ്ങളില്‍പോലും എ.സി. ഇല്ലാതെ ചിലര്‍ക്ക് കഴിയുവാനോ, യാത്ര ചെയ്യുവാനോ ബുദ്ധിമുട്ടുള്ള കാലമാണ്.

 

ചൂടുള്ള സമയങ്ങളില്‍ എയര്‍ കണ്ടിഷന്‍ ചെയ്ത മുറികളില്‍ കൂടുതല്‍ സമയം ചിലവഴിക്കാനാണ് ഏവര്‍ക്കും ഇഷ്ടം. ഈ ശീലം ആരോഗ്യത്തിനു ഹാനികരമാണെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്. എ.സി. മുറിക്കുള്ളില്‍ കഴിയുന്നവര്‍ക്ക് നേരിടേണ്ടി വരുന്നത് പ്രധാനമായും മൂന്നു പ്രശ്നങ്ങളാണ്. ഒന്ന് ശുദ്ധ വായുവിന്റെ അഭാവം. ഇത് പലപ്പോഴും സിക്ക് ബില്‍ഡിംങ് സിംഡ്രോമിനു കാരണമാകുന്നു.

 

അതുമാത്രമല്ല സ്ഥിരമായി എ.സി. മുറിക്കുള്ളില്‍ കഴിയുന്നവര്‍ക്ക് ശ്വാസ കോശ രോഗങ്ങള്‍ വരാനുള്ള സാദ്ധ്യതകളുമുണ്ട്. കൂടാതം പലപ്പോഴും ശ്വാസം മുട്ടലും അനുഭവപ്പെടുന്നതിനു കാരണമാകുന്നു.

 

ഇക്കൂട്ടര്‍ നേരിടുന്ന മറ്റു പ്രശ്നങ്ങള്‍ ത്വക്ക് വളരുക, തലവേദന, പുറം വേദന, പേശീ വലിവ് എന്നിവയും അനുഭവപ്പെടുന്നു. ഇതോടൊപ്പം നമ്മുടെ ശരീരത്തിന് സ്വന്തമായി താപനില നിയന്ത്രിക്കാനുള്ള ശേഷിയും നഷ്ടമാകുന്നു. ടൊറന്റോയിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തിയത്.

1 thought on “സ്ഥിരം എ.സി. മുറികളില്‍ കഴിയുന്നത് ആരോഗ്യത്തിനു ഹാനികരം

Leave a Reply

Your email address will not be published.