ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ അതിക്രമം: 2017 ജൂണില്‍ മാത്രം 22 സംഭവങ്ങള്‍

Breaking News India

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ അതിക്രമം: 2017 ജൂണില്‍ മാത്രം 22 സംഭവങ്ങള്‍
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്കെതിരെ വിവിധ സ്ഥലങ്ങളില്‍ ആക്രമണങ്ങള്‍ നടന്നതില്‍ 2017 ജൂണില്‍ മാത്രം 22 സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

 

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ഹിന്ദു വര്‍ഗ്ഗീയ ശക്തികള്‍ നടത്തിയ അതിക്രമങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തവ മാത്രമാണ് 22 എണ്ണം. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പാസ്റ്റര്‍മാരെയും വിശ്വാസികളെയും ആക്രമിക്കുകയും പൌരോഹിത്യ സഭകളിലെ ആരാധനാലയങ്ങള്‍ ആക്രമിക്കുകയും ആത്മീയ യോഗങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്ത സംഭവങ്ങളാണ് നടന്നത്. കൂടാതെ സുവിശേഷ വിരോധികളുടെ വ്യജ പരാതിയിന്മേല്‍ കള്ളക്കേസുകളില്‍ കുടുക്കി കേസ് എടുപ്പിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

 
ജൂണ്‍ 2-ന് മദ്ധ്യപ്രദേശിലെ ദിണ്ടോരിയില്‍ വ്യാജ പരാതിയിന്മേല്‍ ഒരു സഭാ പാസ്റ്ററെ അറസ്റ്റു ചെയ്തതാണ് ആദ്യത്തെ സംഭവം. ആളുകള്‍ക്കു പണം നല്‍കി മതംമാറ്റിയെന്ന വ്യാജ പരാതിയിന്മേലായിരുന്നു കേസ്. പിന്നീട് ജൂണ്‍ 4-ന് തമിഴ്നാട്ടില്‍ വെല്ലൂര്‍ ജില്ലയില്‍ സൊളാമൂര്‍ ഗ്രാമത്തില്‍ ഞായറാഴ്ചത്തെ സഭാ ആരാധനയില്‍ 3 വിശ്വാസികള്‍ക്കെതിരെ അതിക്രമം നടന്നു.

 

പിന്നീട് തെലുങ്കാന, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, അസ്സാം, ഒഡീഷ. ബീഹാര്‍ ‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്കെതിരെ അതിക്രമങ്ങള്‍ അരങ്ങേറി. ജൂണ്‍ 29-ന് കര്‍ണ്ണാടകയിലെ ബിജാപൂരില്‍ സുവിശേഷയോഗം നടന്നുകൊണ്ടിരിക്കെ 20 ഓളം വരുന്ന ഹൈന്ദവര്‍ എത്തി യുവിശേഷ യോഗം അലങ്കോലപ്പെടുത്തുകയും പാസ്റ്ററെ മര്‍ദ്ദിക്കുകയും ചെയ്തു.

 

രാത്രി 11 മണി വരെ പാസ്റ്ററെ പഴയ സ്കൂളില്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. വിശ്വാസികള്‍ പോലീസിന്റെ സഹായം തേടിയെങ്കിലും പോലീസ് നടപടികള്‍ കൈക്കൊണ്ടില്ല. പിറ്റേ ദിവസം 5 പേര്‍ പാസ്റ്ററുടെ താമസസ്ഥലത്തെത്തുകയും ഉടന്‍തന്നെ സ്ഥലത്തുനിന്ന് താമസം മാറ്റി പോകണെന്നും ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നു പാസ്റ്ററും കുടുംബവും 2 ദിവസത്തിനകം വീടു വിടേണ്ടി വന്നു. ഇന്ത്യയ്ക്കുവേണ്ടി ദൈവമക്കള്‍ ശക്തമായി പ്രാര്‍ത്ഥിക്കുക.

2 thoughts on “ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ അതിക്രമം: 2017 ജൂണില്‍ മാത്രം 22 സംഭവങ്ങള്‍

  1. Kamagra Efectos En La Mujer Free Shipping Isotretinoin Acne Buy Low Price Ventajas Desventajas Levitra Tadalafil Gel Does Amoxicillin Contain Aluminum

Leave a Reply

Your email address will not be published.