യേശുവിന്റെ രണ്ടാം വരവിനെ അനുകരിച്ച് യു.എസ്. പാസ്റ്റര്‍ ചര്‍ച്ചിനുള്ളില്‍ പറന്നിറങ്ങി പ്രസംഗിച്ചു

യേശുവിന്റെ രണ്ടാം വരവിനെ അനുകരിച്ച് യു.എസ്. പാസ്റ്റര്‍ ചര്‍ച്ചിനുള്ളില്‍ പറന്നിറങ്ങി പ്രസംഗിച്ചു

Breaking News USA

യേശുവിന്റെ രണ്ടാം വരവിനെ അനുകരിച്ച് യു.എസ്. പാസ്റ്റര്‍ ചര്‍ച്ചിനുള്ളില്‍ പറന്നിറങ്ങി പ്രസംഗിച്ചു
മിസ്സിസ്സിപ്പി: യേശുക്രിസ്തു ഇഹലോകവാസക്കാലത്ത് തന്റെ ശിഷ്യന്മാരോടും വിശുദ്ധന്മാരോടും പറഞ്ഞത് യേശുക്രിസ്തുവിന്റെ ജീവിതത്തിലെ എളിമയും സ്നേഹവും സഹിഷ്ണതയുമൊക്കെ അനുകരിക്കാനാണ്.

എന്നാല്‍ യേശു നമ്മളോടു പറഞ്ഞതിനേക്കാള്‍ ഒരു പടികൂടി കടന്നു പ്രവര്‍ത്തിക്കുകയാണ് ഒരു അമേരിക്കന്‍ പാസ്റ്റര്‍ ‍.
മിസ്സിസ്സിപ്പിയിലെ സൌത്ത് എവനിലെ ബ്രൌണ്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ ശുശ്രൂഷകനായ പാസ്റ്റര്‍ ബര്‍ത്തലോമി ഓര്‍ കഴിഞ്ഞ ഞായറാഴ്ച തന്റെ സഭാ ആരാധനാ ഹാളില്‍ എത്തിയത് അന്തരീക്ഷത്തില്‍ ഒരുക്കിയ സിപ്പ് ലൈനിലൂടെ പറന്നിറങ്ങിയാണ്.

ചര്‍ച്ചിനുള്ളില്‍ മുകളില്‍ പ്രത്യേകം ഫിറ്റു ചെയ്ത സിപ്പ് ലൈനില്‍ക്കൂടി (വലിച്ചു നീക്കാവുന്ന മെറ്റല്‍ ദണ്ഡ് സംവിധാനം) പാസ്റ്ററെ വലിച്ചുകൊണ്ടുപോകാവുന്ന രീതിയില്‍ ഘടിപ്പിച്ച സംവിധാനത്തില്‍ നിന്നുകൊണ്ടാണ് ബര്‍ത്തലോമി യേശുക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ചു വിശ്വാസികളോടു പ്രസംഗിച്ചത്.

ഒറ്റ നോട്ടത്തില്‍ പാസ്റ്റര്‍ പറന്നു നടക്കുന്നതായി തോന്നുന്ന അനുഭവമാണ് ഒരുക്കിയത്. യേശു ആകാശമേഘത്തെ വാഹനമാക്കി വരുന്നതുപോലെ താനും യേശുവിനെപ്പോലെ സഞ്ചരിക്കുന്ന അനുഭവം വിശ്വാസികള്‍ക്ക് കാണിച്ചുകൊടുക്കുകയാണ് ബര്‍ത്തലോമി ചെയ്യുന്നത്. യേശുവിന്റെ മടങ്ങി വരവില്‍ ചേര്‍ക്കപ്പെടുവാന്‍ നിങ്ങളും ഒരുക്കമാണോ എന്നു ആഹ്വാനം ചെയ്തുള്ള പ്രസംഗമായിരുന്നു പ്രധാന വിഷയം.

എന്തായാലും എല്ലാവര്‍ക്കും കൌതുകമുളവാക്കിയ പാസ്റ്ററുടെ പ്രസംഗത്തിന്റെ കാതല്‍ ശക്തമായ സന്ദേശമാണെങ്കിലും തന്റെ അവതരണ രീതിയെ പലരും വിമര്‍ശിക്കുന്നുമുണ്ട്. സാമൂഹ മധ്യത്തില്‍ പാസ്റ്റര്‍ ബര്‍ത്തലോമി തന്നെ പോസ്റ്റു ചെയ്ത തന്റെ പുതിയ അനുകരണ രീതി 20 ലക്ഷത്തോളം ആളുകള്‍ കണ്ടു കഴിഞ്ഞു.

യേശുവിനുവേണ്ടി നിങ്ങള്‍ ഒരുങ്ങിയിട്ടുണ്ടോ? എന്നതാണ് മുഖ്യ സന്ദേശം എങ്കിലും ജനം ശ്രദ്ധിച്ചതില്‍ സന്തോഷിക്കുകയാണ് പാസ്റ്റര്‍ ‍.