കോംഗോയില്‍ 2 പാസ്റ്റര്‍മാരുള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെട്ടു

കോംഗോയില്‍ 2 പാസ്റ്റര്‍മാരുള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെട്ടു

Africa Breaking News Top News

കോംഗോയില്‍ 2 പാസ്റ്റര്‍മാരുള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെട്ടു
ബേനി: മധ്യ അമേരിക്കന്‍ രാഷ്ട്രമായ കോംഗോയില്‍ ഇസ്ളാമിക തീവ്രവാദികള്‍ പാസ്റ്റര്‍മാരെയും വിശ്വാസികളെയും വീടു കയറി വധിച്ചു.

നവംബര്‍ 10, 11 ദിവസങ്ങളില്‍ കിഴക്കന്‍ കോംഗോയിലെ ബേനി പട്ടണത്തിനു സമീപമുള്ള ഗ്രാമങ്ങളില്‍ ഇസ്ളാമിക തീവ്രവാദി സംഘടനയായ അലയഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) നടത്തിയ ആക്രമണ സംഭവങ്ങളിലാണ് പാസ്റ്റര്‍മാരും വിശ്വാസികളും കൊല്ലപ്പെട്ടത്.

നവംബര്‍ 10-ന് ബേനിയില്‍നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള മായാമേയ ഗ്രാമത്തില്‍ നിന്നും പാസ്റ്റര്‍ കൌസ കൌലി യോസുവ, മകള്‍ മസിക, സോയികേനി ഗ്രാമത്തില്‍നിന്നുമുള്ള പാസ്റ്റര്‍ ജോസിയാസ് കൃപങ്ങ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. 13 പേരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോവുകയും ചെയ്തു.

ഇവരുടെ സിഇപിഎസി ചര്‍ച്ച് കോമ്പൌണ്ടില്‍ അതിക്രമിച്ചു കയറിയാണ് കൊല നടത്തിയത്. പിന്നീട് 7 പേരുടെ ജഡം വെട്ടേറ്റും വെടിയേറ്റ നിലയിലും വനത്തിനു സമീപം കണ്ടെത്തുകയായിരുന്നു. തട്ടിക്കൊണ്ടു പോയവരില്‍ കുട്ടികളുമുണ്ട്. ഇവരില്‍ ചിലരെ കാണാതായിട്ടുമുണ്ട്.

കുട്ടികള്‍ 8-നും 13-നും ഇടയില്‍ പ്രായമുള്ളവരാണ്. മിലിട്ടറി വേഷത്തിലെത്തിയ അക്രമികള്‍ 12 വീടുകളും ഒരു വാഹനവും അഗ്നിക്കിരയാക്കി. ആക്രമണങ്ങളെത്തുടര്‍ന്ന് നൂറുകണക്കിനു ക്രൈസ്തവര്‍ നാടും വീടും ഉപേക്ഷിച്ച് രക്ഷപെടുകയുണ്ടായി.

എഡിഎഫ് തീവ്രവാദികള്‍ കെനിയയിലെ ഇസ്ളാമിക തീവ്രവാദി ഗ്രൂപ്പുകളില്‍ നിന്നും പണം വാങ്ങിയാണ് കോംഗോയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ക്രൈസ്തവരെ ആക്രമിച്ച് ഇല്ലാതാക്കാനാണു ശ്രമം.