പാസ്റ്റർ യോംഗി ചോ നിത്യതയിൽ
സീയോൾ: ലോക പ്രശസ്ത സുവിശേഷകനും ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൈസ്തവ സഭയായ യോയിഡോ ഗോസ്പൽ ചർച്ച് സ്ഥാപകനും മുതിർന്ന ശുശ്രുഷകനുമായിയിരുന്ന പാസ്റ്റർ ഡേവിഡ് യോംഗി ചോ, ഇഹലോക ശുശ്രുഷ തികച്ച ഇമ്പങ്ങളുടെ പറുദീസയിൽ പ്രവേശിച്ചു എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. 86 വയസ്സായിരുന്നു
കഴിഞ്ഞ വർഷം ജൂലൈയിൽ പാസ്റ്റർ ചോയ്ക്ക് മസ്തിഷ്ക രക്തസ്രാവം സംഭവിക്കുകയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും ചെയ്തു. സെപ്റ്റംബർ 14ന്, പ്രാദേശിക സമയം 7:15ഓടെ സീയോൾ നാഷണൽ യൂണിവേഴ്സിറ്റി ആശുപത്രിവെച്ചായിരുന്നു അന്ത്യം.
പ്രിയ കർതൃദാസന്റെ സംസ്കാരം സെപ്റ്റംബർ 18ന് സെൻട്രൽ സിയോളിലെ യോയിഡോ ഫുൾ ഗോസ്പൽ ചർച്ചിലെ ഗ്രാൻഡ് ഹാളിൽ വെച്ച് നടത്തപ്പെടുമെന്ന് സഭയുടെ ഔദ്യോഗിക ബുള്ളറ്റിൻ പുറത്ത് വിട്ടു.
1988ൽ മനുഷ്യാവകാശം, പരിസ്ഥിതി, ശിശുക്ഷേമം എന്നിവക്കായി അന്താരാഷ്ട്ര വികസന സംഘടനയായ ഗുഡ് പീപ്പിൾ സ്ഥാപിക്കുകയും അതോടൊപ്പം കുക്മിൻ എന്ന ദിനപത്രവും ആരംഭിക്കുകയും ചെയ്തിരുന്നു പാസ്റ്റർ യോംഗി ചോ