പാസ്റ്റർ റ്റി സി ചാക്കോ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പാലമ്പൂർ : ഹിമാചൽ പ്രദേശിന്റെ അപ്പോസ്തോലൻ എന്നറിയപ്പെടുന്ന റാന്നി ചേത്തക്കൽ കുരുടാമണ്ണിൽ വീട്ടിൽ കർത്തൃദാസൻ പാസ്റ്റർ റ്റി സി ചാക്കോ (81 വയസ്സ്) സെപ്റ്റംബർ 15 ബുധനാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
കഴിഞ്ഞ 43 വർഷങ്ങൾ ഹിമാചൽ പ്രദേശിലെ മലമടക്കുകളിൽ സഭാ സ്ഥാപനത്തിലും യൗവനക്കാരെ കർത്താവിന്റെ വേലക്കായി ഒരുക്കുന്നതിലും വ്യാപൃതനായിരുന്നു പാസ്റ്റർ റ്റി സി ചാക്കോ.
ഭാര്യ : ശ്രീമതി ഏലിയാമ്മ ചാക്കോ. മകൾ : മേഴ്‌സി. മരുമകൻ : ഡോക്ടർ സാം എബ്രഹാം.
സംസ്കാര ശ്രുഷുഷ സെപ്റ്റംബർ 16 വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് പാലമ്പുരിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.