തീവ്രവാദികള്‍ക്കിടയില്‍ സുവിശേഷ ദൌത്യവുമായി ഇസ്ളാം വിട്ട പാസ്റ്റര്‍
ക്രൈസ്തവരുടെ ശ്മശാന ഭൂമിയായ നൈജീരിയയില്‍ ഇസ്ളാമിക തീവ്രവാദികളുടെ ഇടയില്‍ ജീവന്‍ പണയപ്പെടുത്തി സുവിശേഷ ദൌത്യത്തിലാണ് ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനിയായിത്തീര്‍ന്ന പാസ്റ്ററായ എലി അബ്ദുള്ള ടിനാവു.
നൈജീരിയായിലെ പ്ളേറ്റോ സംസ്ഥാനത്ത് ഫുലാനി മുസ്ളീങ്ങളെ സുവിശേഷം അറിയിക്കുകയാണ് ടിനാവു. താന്‍ ഫുലാനി സമുദായത്തില്‍നിന്നുമാണ് കടന്നു വന്നത്.
ക്രിസ്ത്യാനിയായതിനുശേഷം ടിനാവുവിനെ നിരന്തരം ആക്രമിച്ചിരുന്നു. തന്റെ വീടിനു തീയിട്ടിട്ടും ടിനാവു അടങ്ങിയിരുന്നില്ല.
ഇപ്പോള്‍ ബാസ് ലോക്കല്‍ ഗവണ്മെന്റ് ഏരിയായിലെ ജോസില്‍ നിന്ന് 60 മൈല്‍ അകലെയുള്ള എന്‍കിന്‍ഡോറോയിലെ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍ എന്ന സഭയുടെ മിഷണറിയായ പാസ്റ്റര്‍ ടിനാവുവിന് തന്റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളിലൂടെ രണ്ട് ഫഉലാനി മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്ക് നയിക്കാനും കഴിഞ്ഞിട്ടുണ്ട്.
ഞാന്‍ ഒരിക്കലും ഇസ്ളാമിലേക്കു മടങ്ങില്ല ടിനാവു പറയുന്നു. ഈ സമൂഹത്തില്‍നിന്നുള്ള തീവ്രവാദികളുടെ ഭീകരാക്രമണങ്ങള്‍ക്കിടയിലും ടിനാവു ക്രിസ്തുവിനുവേണ്ടി നിലകൊള്ളുന്നു.
തന്റെ ജീവനു അപകടം മുന്‍കൂട്ടികണ്ടുപോലും പാസ്റ്റര്‍ തന്റെ മിഷണറി പ്രവര്‍ത്തനം ഫുലാനി മുസ്ളീങ്ങളുടെ ഇടയില്‍ മുന്നോട്ടു കൊണ്ടുപോകുന്നു.
ഞാന്‍ പ്രസംഗിക്കുന്നതു തുടരുകയും ക്രിസ്തുവിങ്കലേക്ക് കൂടുതല്‍ ആത്മാക്കളെ കൊണ്ടുവരികയും ചെയ്യും. അദ്ദേഹം പറയുന്നു. നൈജീരിയായിലെ ക്രൈസ്തവരെ ആക്രമിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രണ്ടു ഇസ്ളാമിക തീവ്രവാദി സംഘടനകളാണ് ബോക്കോ ഹറാമും, ഫുലാനി ജിഹാദിസ്റ്റും.
2009-മുതല്‍ നൈജീരിയായില്‍ ഇസ്ളാമിക ഭീകരത പിടിമുറുക്കിയതിനുശേഷം ഏകദേശം 55,000 ക്രിസ്ത്യാനികള്‍ കൊലചെയ്യപ്പെട്ടു. ആയിരക്കണക്കിനു ആളുകളെ തട്ടിക്കൊണ്ടുപോയി. മാനഭംഗത്തിനിരയാകുന്നവരും ഏറെയാണ്.

