സോദോമിലെ സര്‍വ്വ നാശത്തിനു ശാസ്ത്രീയ തെളിവുകളുമായി ഗവേഷകര്‍

സോദോമിലെ സര്‍വ്വ നാശത്തിനു ശാസ്ത്രീയ തെളിവുകളുമായി ഗവേഷകര്‍

Breaking News Middle East

സോദോമിലെ സര്‍വ്വ നാശത്തിനു ശാസ്ത്രീയ തെളിവുകളുമായി ഗവേഷകര്‍
ഡെന്‍വര്‍ ‍: ബൈബിളില്‍ ദൈവത്തിന്റെ എക്കാലത്തെയും ന്യായവിധികളിലൊന്നായ സോദോമിലെ സര്‍വ്വനാശത്തിന്റെ ശാസ്ത്രീയ തെളിവുകളുമായി ഗവേഷകര്‍ ‍.

സോദോമിലെയും ഗോമോറയുടെയും പട്ടണങ്ങളെ ദൈവം ആകാശത്തുനിന്നും ഗന്ധകവും തീയും വര്‍ഷിപ്പിച്ചു ഉന്മൂല നാശനഷ്ടം വരുത്തിയ സംഭവം നൂറ്റാണ്ടുകള്‍ക്കുശേഷം ശാസ്ത്രീയമായി തെളിയിച്ചു തരികയാണ് ഒരു സംഘം ഗവേഷകര്‍ ‍. കൃത്യമായി പരഞ്ഞാല്‍ ഏകദേശം 3,700 വര്‍ഷങ്ങള്‍ക്കു മുമ്പു സംഭവിച്ച ദൈവത്തിന്റെ ന്യായവിധി ഇന്നും ജനങ്ങള്‍ ഭീതിയോടെയാണ് സ്മരിക്കുന്നത്.

ഉല്‍പ്പത്തി പുസ്തകം 19-ാം അദ്ധ്യായത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഈ സംഭവം ലോത്തിനോടും കുടുംബത്തോടും രക്ഷപെട്ടുകൊള്‍വാന്‍ ദൈവം അരുളിച്ചെയ്തതിനു ശേഷമാകുന്നു ദൈവത്തിന്റെ കരം പ്രവര്‍ത്തിച്ചത്. എന്നാല്‍ ലോത്തിന്റെ ഭാര്യ തിരിഞ്ഞു നോക്കി ഉപ്പു തൂണായി ഭവിച്ചതും ചരിത്രമാണ്.

ന്യൂ മെക്സിക്കോയിലെ അല്‍ബൂക്കര്‍ക്കിലെ ട്രിനിറ്റി സൌത്ത് വെസ്റ്റ് യൂണിവേഴ്സിറ്റിയിലെ പുരാവസ്തു ഗവേഷകനായ ഫിലിപ്പ് സില്‍വിയ കഴിഞ്ഞ മാസം നവംബര്‍ 17-ന് അമേരിക്കന്‍ സ്കൂള്‍സ് ഓഫ് ഓറിയന്റല്‍ റിസര്‍ച്ചിന്റെ വാര്‍ഷിക മീറ്റിംഗില്‍ സമര്‍പ്പിക്കപ്പെട്ട പ്രബന്ധത്തിലാണ് ബൈബിള്‍ ചരിത്രത്തെ കൂടുതല്‍ സാധൂകരിക്കുന്ന റിപ്പോര്‍ട്ടു പുറത്തു വിട്ടത്.

90 വര്‍ഷത്തിലേറെയായി പുരാവസ്തു ഗവേഷകര്‍ നടത്തിയ പഠനത്തില്‍ റേഡിയോ കാര്‍ബണ്‍ റേറ്റിംഗ് നടത്തിയും ഭൂമിക്കടിയില്‍ നടത്തിയ ഉല്‍ഖനനത്തിലും ഗന്ധകവും തീയും വര്‍ഷിച്ചതിന്റെ ഫലമായി പ്രകൃതിയ്ക്കുണ്ടായ മാറ്റത്തിന്റെ തെളിവുകള്‍ കണ്ടെത്തി.

1908-ല്‍സൈബീരിയായിലെ സ്റ്റോണിതുണ്ടുസ്കയിലുണ്ടായ ഉല്‍ക്ക പതനത്തെത്തുടര്‍ന്നുണ്ടായ നാശനഷ്ടത്തിനു സമാനമാണ് സോദോമിലുണ്ടായ സംഭവവും എന്നു താരതമ്യം ചെയ്യുകയുണ്ടായി. ഇന്നത്തെ ചാവു കടലിനു വടക്കു ഭാഗത്തായി നിലനിന്നിരുന്ന സ്ഥലമായിരുന്നു സോദോം പട്ടണം.

ഇവിടെ ഉന്നത അളവില്‍ താപനില ഭവിച്ചതിന്റെയും കൃഷി ഭൂമികള്‍ക്കുണ്ടായ പ്രകൃതി മാറ്റങ്ങളും വലിയ അഗ്നി സ്ഫോടനത്തിനുതകുന്ന ഉല്‍ക്ക പതിച്ചതായുള്ള ശക്തമായ തെളിവുകള്‍ കണ്ടെത്തി. ഈ പ്രദേശത്ത് 15 മൈല്‍ വ്യാപ്തിക്കുള്ളില്‍ ഭൂമി കത്തിയമര്‍ന്നു സര്‍വ്വ നാശം ഭവിച്ചു.

ജോര്‍ദ്ദാനിലെ മിഡില്‍ ഗോറില്‍ പ്രധാനപ്പെട്ട 5 നഗരങ്ങളില്‍ ഗവേഷകര്‍ പ്രത്യേക പഠനം നടത്തുകയുണ്ടായി. യോര്‍ദ്ദാനിലെ ടാള്‍ ‍-ഏല്‍ ‍-ഹമ്മാമില്‍ ചെറിയ ഉയരത്തില്‍നിന്നും ഉല്‍ക്ക പതിച്ചുള്ള ഉഗ്ര സ്ഫോടനം നടന്നതിന്റെ തെളിവ് കാര്‍ബണ്‍ ഡേറ്റിംഗിലൂടെ കണ്ടെത്താനായി.

ഇവിടത്തെ ഇഷ്ടികകള്‍കൊണ്ടു നിര്‍മ്മിച്ച ഭിത്തികളും കെട്ടിടങ്ങളും നിമിഷ നേരംകൊണ്ട് തുടച്ചുമാറ്റപ്പെട്ടതായും തെളിഞ്ഞതായും, അതുപോലെ ഈ പ്രദേശത്തുനിന്നും കുഴിച്ചെടുത്ത മണ്‍പാത്രങ്ങളുടെ ചീളുകളില്‍ ഇവ ഉരുകിപ്പോയതിന്റെ ലക്ഷണങ്ങളും കാണാന്‍ കഴിയുന്നു.

എന്തായാലും ആര്‍ക്കും വര്‍ണ്ണിക്കുവാന്‍ സാധിക്കാത്ത നിലയില്‍ അഗ്നിനാളങ്ങള്‍ വിഴുങ്ങിയ ഈ പ്രദേശത്തേക്ക് 600 മുതല്‍ 700 വര്‍ഷം വരെയും ആരും തിരികെ എത്താതിരുന്നതിന്റെ കാരണം ഒരു വലിയ മഹാ വിപത്ത് നടന്നുവെന്നതിന്റെ ഉത്തമ തെളിവാണെന്ന് സില്‍വിയ അഭിപ്രായപ്പെടുന്നു.

ദൈവത്തിന്റെ ന്യായവിധി ഉണ്ടായ സോദോം (ടാള്‍ ‍-എല്‍ ‍-ഹമ്മാം), അടുത്തുള്ള ഗോമോറ എന്നീ പട്ടണങ്ങളില്‍ ബൈബിളില്‍ ഗന്ധകവും തീയും വര്‍ഷിച്ചു എന്നത് വലിയ ഒരു ഉല്‍ക്ക പതിച്ചുണ്ടായ സ്ഫോടനമായിരുന്നുവെന്നും ഗവേഷകര്‍ വാദിക്കുന്നു.

ഗവേഷണത്തിനു ന്യൂ മെക്സിക്കോ ടെക്, നോര്‍ത്തേണ്‍ അരിസോണ യൂണിവേഴ്സിറ്റി, എന്‍ ‍.സി. സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരും പങ്കെടുത്തു. ടാള്‍ – എല്‍ – ഹമ്മാം പര്യവേഷണ സംഘം നേതൃത്വം നല്‍കി.