ഒന്നാം യെരുശലേം ദൈവാലയ കാലത്ത് തൂക്കത്തിനുപയോഗിച്ചിരുന്ന ബെക്കാ കട്ടി കണ്ടെടുത്തു

ഒന്നാം യെരുശലേം ദൈവാലയ കാലത്ത് തൂക്കത്തിനുപയോഗിച്ചിരുന്ന ബെക്കാ കട്ടി കണ്ടെടുത്തു

Breaking News Middle East

ഒന്നാം യെരുശലേം ദൈവാലയ കാലത്ത് തൂക്കത്തിനുപയോഗിച്ചിരുന്ന ബെക്കാ കട്ടി കണ്ടെടുത്തു
യെരുശലേം: ശലോമോന്റെ ദൈവാലയ കാലത്ത് യഹൂദന്മാര്‍ ഉപയോഗിച്ചിരുന്ന ബെക്കാ കട്ടി പുരാവസ്തു ഗവേഷകര്‍ കുഴിച്ചെടുത്തു.

യെരുശലേമിലെ എമക് തസുറിം നാഷണല്‍ പാര്‍ക്കില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ണു നീക്കുന്നതിനിടയിലാണ് ബെക്കാ കട്ടി കണ്ടെടുത്തത്. ചെറിയ പാറക്കല്ലില്‍ രൂപപ്പെടുത്തി ഹീബ്രു ഭാഷയില്‍ കൊത്തി ഉണ്ടാക്കിയ വാചകവും കാണാന്‍ സാധിക്കും.

തെക്കന്‍ ഭാഗത്തുനിന്നും ആരംഭിച്ച് പടിഞ്ഞാറന്‍ മതിലിനു സമീപം അവസാനിക്കുന്ന ഡ്രെയ്നേജ് കനാലിന്റെ പണിക്കിടയിലാണ് ഈ അമൂല്യ ശേഖരം ശ്രദ്ധയില്‍ പെട്ടത്. ഈ ബെക്ക ഒന്നാം യെരുശലേം ദൈവാലയ കാലത്ത് തൂക്കത്തിനായി ഉപയോഗിച്ചിരുന്ന കട്ടിയാണെന്ന് ഡേവിഡ് സിറ്റി വക്താവ് എലി ഷുക്രോണ്‍ അഭിപ്രായപ്പെട്ടു.

ഒന്നാം യെരുശലേം ദൈവാലയ കാലത്ത് തൂക്കത്തിനായി പാറക്കല്ലുകള്‍ ചെത്തിയുണ്ടാക്കി ഉപയോഗിച്ചിരുന്നു. ഇതിനെ ബെക്കാ എന്നു വിളിച്ചിരുന്നു. “ഇരുപതു വയസു മുതല്‍ മേലോട്ടു പ്രായമുള്ളവരായി ചാര്‍ത്തപ്പെട്ടവരുടെ എണ്ണത്തില്‍ ഉള്‍പ്പെട്ട ആറുലക്ഷത്തി മൂവായിരത്തഞ്ഞൂറ്റമ്പതു പേരില്‍ ഓരോരുത്തനു ഓരോ ബെക്കാ വീതമായിരുന്നു.

അതു വിശുദ്ധ മന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കല്‍ ആകുന്നു” (പുറപ്പാട് 38:26) എന്നു ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.