അനാഥാലയങ്ങളെ സഹായിക്കാതെ കുടുംബാധിഷ്ഠിത പരിചരണത്തെ പിന്തുണയ്ക്കാന്‍ ക്രിസ്ത്യാനികള്‍ തയ്യാറാകണമെന്ന്

അനാഥാലയങ്ങളെ സഹായിക്കാതെ കുടുംബാധിഷ്ഠിത പരിചരണത്തെ പിന്തുണയ്ക്കാന്‍ ക്രിസ്ത്യാനികള്‍ തയ്യാറാകണമെന്ന്

Breaking News Europe

അനാഥാലയങ്ങളെ സഹായിക്കാതെ കുടുംബാധിഷ്ഠിത പരിചരണത്തെ പിന്തുണയ്ക്കാന്‍ ക്രിസ്ത്യാനികള്‍ തയ്യാറാകണമെന്ന്

അനാഥാലയങ്ങള്‍ക്ക് പണം നല്‍കുന്നത് നിര്‍ത്താനും പകരം കുടുംബാധിഷ്ഠിത പരിചരണത്തെ പിന്തുണയ്ക്കുന്ന കാര്യങ്ങളിലേക്ക് പണം അയയ്ക്കാനും ഒരു ചാരിറ്റി ക്രിസ്ത്യാനികളോട് അഭ്യര്‍ത്ഥിക്കുന്നു.

ഹോപ്പ് ആന്‍ഡ് ഹോംസ് ചാരിറ്റിക്ക് വേണ്ടിയുള്ള ഒരു റിപ്പോര്‍ട്ട് പറയുന്നത് യു.കെ.യിലെ സദുദ്ദേശമുള്ള ക്രിസ്ത്യാനികള്‍ ഓരോ വര്‍ഷവും ദശലക്ഷക്കണക്കിനു പൌണ്ട് വിദേശ അനാഥാലയങ്ങള്‍ക്കു സംഭാവന ചെയ്യുന്നു.

അത് കുട്ടികളെ വൈകാരിക നാശവും സ്ഥാപന വല്‍ക്കരണവും കൊണ്ട് ബുദ്ധിമുട്ടുന്ന സൌകര്യങ്ങളെ പിന്തുണയ്ക്കാന്‍ സഹായിക്കുന്നു.

അനാഥാലയങ്ങളുമായി ഇടപഴകാനും അവയുടെ സംരക്ഷണത്തിലുള്ള കുട്ടികളെ കുടുംബാധിഷ്ഠിത ക്രമീകരണങ്ങളിലേക്ക് മാറ്റാന്‍ അവരെ പ്രോത്സാഹിപ്പിക്കാനും ക്രിസ്ത്യാനികളോട് ആഹ്വാനം ചെയ്യുന്നു.

ചാരിറ്റി 4,552 ആളുകളില്‍ സര്‍വ്വേ നടത്തി. 722 പേര്‍ ക്രിസ്ത്യാനികളാണെന്ന് തിരിച്ചറിഞ്ഞു. ഇവരില്‍ 38 ശതമാനം പേരും കഴിഞ്ഞ 12 മാസങ്ങളില്‍ വിദേശങ്ങളിലുള്ള കുട്ടികള്‍ക്കായി ഒരു റെസിഡന്‍ഷ്യല്‍ സ്ഥാപനത്തിനു പണം സംഭാവന നല്‍കിയതായി പറയുന്നു.

സംഭവന നല്‍കിയ 16 ശതമാനം ക്രിസ്ത്യാനികളും 500 പൌണ്ടില്‍ കൂടുതല്‍ അയച്ചിട്ടുണ്ടെന്നും ഇത് യു.കെ.യിലെ സ്ഥിരമായി പള്ളിയില്‍ പോകുന്നവരുടെ എണ്ണവുമായി കണക്കാക്കിയാല്‍ ഇത് പ്രതിവര്‍ഷം 500 ദശലക്ഷം പൌണ്ട് വിദേശ അനാഥാലയങ്ങളിലേക്ക് അയയ്ക്കുന്നതിനു തുല്യമാണെന്നും റിപ്പോര്‍ട്ട് കണ്ടെത്തി.

ആഗോള തലത്തില്‍ അനാഥാലയങ്ങള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അപവാദമാണെന്ന് ഞാന്‍ കരുതുന്നു.

അത് ഇക്കാലത്ത് സംഭവിക്കുന്ന ഒന്നായിരിക്കണമെന്നില്ല ഹോപ്പ് ആന്‍ഡ് ഹോംസിലെ ഗ്ളോബല്‍ പ്രോഗ്രാമുകളുടെ ഡയറക്ടര്‍ പീറ്റ് ഗാരറ്റ് പറഞ്ഞു.