പെന്തെകോസ്ത് സഭകളും, ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനും: പി.വൈ.സി. സെമിനാർ
തിരുവല്ല: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്ന ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനാവശ്യമുള്ള സഭാംഗങ്ങളുടെ വിവരശേഖരണത്തെക്കുറിച്ചും, ക്രൈസ്തവ സഭാംഗങ്ങളുടെ ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചുമുള്ള പ്രത്യേക വെബിനാർ പെന്തെകോസ്ത് യൂത്ത് കൗൺസിൽ സംഘടിപ്പിക്കുന്നു.
*ജൂൺ 7 തിങ്കൾ വൈകിട്ട് 6 മണി മുതൽ സൂം പ്ലാറ്റ്ഫോമിലൂടെയാണ്* സെമിനാർ നടത്തുന്നത് (Zoom ID:81593979944)
*കേരള കൗൺസിൽ ഓഫ് ചർച്ചസ് (KCC) ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ് മുഖ്യ പ്രഭാഷണം നടത്തും.*
പി.വൈ.സി. ജനറൽ- സ്റ്റേറ്റ് കൗൺസിലുകൾ സംയുക്തമായി നടത്തുന്ന ഈ സെമിനാറിൽ കേരളത്തിലെ
വിവിധ പെന്തെകോസ്ത് സഭകളുടെ അദ്ധ്യക്ഷൻമാരും യുവജനപ്രസ്ഥാനങ്ങളുടെ ചുമതലക്കാരും, പെന്തെക്കോസ്ത് പത്ര പ്രവർത്തകരും പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9633335211
https://us02web.zoom.us/j/81593979944

