വിശക്കുമ്പോള്‍ ഭക്ഷണം വേണ്ട, കടലാസ് മാത്രം ഭക്ഷിക്കുന്ന യുവതി

വിശക്കുമ്പോള്‍ ഭക്ഷണം വേണ്ട, കടലാസ് മാത്രം ഭക്ഷിക്കുന്ന യുവതി

Breaking News Top News

വിശക്കുമ്പോള്‍ ഭക്ഷണം വേണ്ട, കടലാസ് മാത്രം ഭക്ഷിക്കുന്ന യുവതി

ഹാംഷെയര്‍: വിശക്കുമ്പോള്‍ ആഹാരം കഴിക്കുന്നതിനു പകരം മറ്റെന്തെങ്കിലും കഴിക്കുന്നവരാണോ നമ്മള്‍? അങ്ങനെയുള്ള ഒരു യുവതിയുണ്ട്.

വിശക്കുമ്പോള്‍ ആഹാരം വേണ്ട മൂന്നുനേരം കടലാസ് കഴിച്ചു തൃപ്തിയടയുന്ന ഒരു യുവതിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

ഹാംഷെയറില്‍നിന്നുള്ള 34 കാരിയായ യാസ് ചിപ്മാനാണ് ഈ വിചിത്രമായ രോഗാവസ്ഥ ബാധിച്ചിരിക്കുന്ന യുവതി. പ്രതിദിനം 10 കടലാസ് ഷീറ്റുകളാണ് യുവതി കഴിക്കുന്നത്.

2012-ല്‍ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ചാപ്മാന്റെ ആദ്യ കടലാസ് തീറ്റ.

പേപ്പര്‍ മടക്കി സ്ട്രിപ്പുകളായി കീറി ചാപ്മാന്‍ കഴിച്ചു. പക്ഷെ ഈ ഭക്ഷണ ശീലങ്ങള്‍ പൂര്‍ണ്ണമായും പുതിയതല്ല. നാലാം വയസ്സിലാണ് ചാപ്മാന്‍ പിക്ക എന്ന ഈ രോഗം കണ്ടെത്തിയത്.

ഈ രോഗാവസ്ഥ കാരണം ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളോട് അതിയായ ആഗ്രഹം തോന്നും. അതാണ് അവസ്ഥ. എല്ലാ ദിവസവും രാവിലെ പോസ്റ്റ്മാന്റെ വരവിനായി കാത്തിരിക്കും. അയാള്‍ എത്തിക്കുന്ന കത്തുകള്‍ തിന്നുന്നതിനായാണ് ഈ കാത്തിരിപ്പ്.

എന്നാല്‍ എല്ലാ പേപ്പറും കഴിക്കാന്‍ തോന്നാറില്ല. ചില പേപ്പറുകളുടെ രുചിയും ഘടനയും വ്യത്യസ്തമായിരിക്കും. അതിനായി പേപ്പറിന്റെ ഒരു അംശം ആദ്യം ഭക്ഷിച്ച് രുചി നോക്കും. ചാപ്മാന്‍ പറയുന്നു.

തനിക്ക് ഓട്ടിസം ഉണ്ടോയെന്ന് കണ്ടെത്താന്‍ പരിശോധനയ്ക്ക് കാത്തിരിക്കുകയാണ് യുവതി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.