പാക്കിസ്ഥാനില്‍ പെന്തക്കോസ്തു പാസ്റ്റര്‍ വധശ്രമത്തില്‍നിന്നും രക്ഷപെട്ടു
ഇസ്ളാമബാദ്: പാക്കിസ്ഥാന്‍ തലസ്ഥാന നഗരിയായ ഇസ്ളാമബാദില്‍ ഒരു പ്രമുഖ പെന്തക്കോസ്തു പാസ്റ്റര്‍ വധശ്രമത്തില്‍നിന്നും അത്ഭുതകരമായി രക്ഷപെട്ടു.
ഇസ്ളാമബാദിലെ ഇഖ്ബാല്‍ ടൌണ്‍ പ്രദേശത്ത് ഞായറാഴ്ച മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടെ ചാഷ്മ ടൌണ്‍ പിസിഡി ചര്‍ച്ചിന്റെ പാസ്റ്റര്‍ കമ്രന്‍ നാസ് ആണ് അക്രമികളുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്.
ഇസ്ളാമബാദില്‍ പെന്തക്കോസ്ത് സഭകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന പാസ്റ്റര്‍ കമ്രാനു നേരെയുണ്ടായ ആക്രമണം അദ്ദേഹത്തെ വധിക്കുവാന്‍ ലക്ഷ്യം വച്ചുള്ളതാണെന്ന് ക്രൈസ്തവ നേതാക്കള്‍ ആരോപിച്ചിരുന്നു.
കാലില്‍ ഉള്‍പ്പെടെ രണ്ടോ മൂന്നോ തവണ അദ്ദേഹത്തിനു വെടിയേറ്റതായി ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സര്‍ദാര്‍ മുഷ്താഖ് ഗില്‍ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ പാസ്റ്ററെ പാക്കിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ഡ പ്രവേശിപ്പിച്ചു. ക്രിമിനല്‍ അന്വേഷണത്തിന് ആവശ്യമായ പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ അക്രൈസ്തവരായ അക്രമികള്‍ കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ വെടിയുതിര്‍ത്തതായി പറയുന്നു.
ഈ ഹീനമായി പ്രവര്‍ത്തി ഒരു മനുഷ്യനെതിരെയുള്ള ആക്രമണം മാത്രമല്ല മുഴുവന്‍ ക്രിസ്ത്യന്‍ സമൂഹത്തിനെതിരായ രൂക്ഷമായ ആക്രമണവും മതവിദ്വേഷത്തിന്റെ നഗ്നമായ പ്രകടനവുമാണ്.
അക്രമത്തിനെതിരായി നിയമസഹായം ചെയ്യുന്ന ഗ്രൂപ്പായ ലീഡ് മിനിസ്ട്രീസ് പാക്കിസ്ഥാന്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രതികള്‍ ഒളിവിലാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

