പാസ്റ്റര്‍ നന്ദന്‍സിംഗ് ബിഫ്തിനെ കുറ്റവിമുക്തനാക്കി; മതപരിവര്‍ത്തന വിരുദ്ധ നിയമത്തിലെ ആദ്യ കുറ്റവിമുക്തന്‍

പാസ്റ്റര്‍ നന്ദന്‍സിംഗ് ബിഫ്തിനെ കുറ്റവിമുക്തനാക്കി; മതപരിവര്‍ത്തന വിരുദ്ധ നിയമത്തിലെ ആദ്യ കുറ്റവിമുക്തന്‍

Breaking News India

പാസ്റ്റര്‍ നന്ദന്‍സിംഗ് ബിഫ്തിനെ കുറ്റവിമുക്തനാക്കി; മതപരിവര്‍ത്തന വിരുദ്ധ നിയമത്തിലെ ആദ്യ കുറ്റവിമുക്തന്‍

ഉത്തരാഖണ്ഡ് സംസ്ഥാനത്തെ മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം അറസ്റ്റു ചെയ്യപ്പെട്ട പാസ്റ്ററെ കോടതി കുറ്റഴിമുക്തനാക്കി.

നാല് വര്‍ഷത്തെ നിയമപോരാട്ടത്തിനുശേഷം നൈനിറ്റാള്‍ ജില്ലയിലെ രാംനഗര്‍ കോടതിയിലെ ജുഡിഷ്യല്‍ മജിസ്ട്രേറ്റ് അന്‍ജ്ജു പാസ്റ്റര്‍ നന്ദന്‍സിംഗിനെ കുറ്റങ്ങളില്‍നിന്നു ഒഴിവാക്കിയത് ഇന്ത്യയിലെ മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം കുറ്റഴിമുക്തനാക്കപ്പെടുന്ന ആദ്യ ക്രിസ്ത്യാനിയായി ചരിത്രത്തില്‍ ഇടം പിടിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2018-ല്‍ നിയമ നിര്‍മ്മാണം പ്രാബല്യത്തില്‍ വന്നതിനുശേഷം ഇതാദ്യമായാണ് ഇത്തരമൊരു കുറ്റവിമുക്തനാക്കല്‍ നടന്നത്. പാസ്റ്റര്‍ നന്ദന്‍സിംഗിന്റെ സുഹൃത്ത് രാജേഷ് കുമാര്‍ ഒരു മാദ്ധ്യമത്തോടു പറഞ്ഞു.

നാല് വര്‍ഷം മുമ്പ് ഉത്തരാഖണ്ഡില്‍ ഈ നിയമപ്രകാരം അറസ്റ്റിലായ ആദ്യത്തെ ക്രിസ്ത്യാനിയാണ് പാസ്റ്റര്‍ നന്ദന്‍സിംഗ്.

2021 ഒക്ടോബര്‍ 2-ന് പാസ്റ്ററും 25-ഓളം ക്രിസ്ത്യാനികളും അദ്ദേഹത്തിന്റെ വാടക വീട്ടില്‍ ഒരു മുഴു രാത്രി പ്രാര്‍ത്ഥനയ്ക്കായി ഒത്തു കൂടിയിരുന്നു.

10 മണിയോടെ സമീപ പ്രദേശങ്ങളില്‍നിന്നുമുള്ള 35ഓളം ഹിന്ദുക്കള്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഇരച്ചുകയറി. അവര്‍ ബൈബിള്‍ വാക്യങ്ങളുള്ള എല്ലാ ബോര്‍ഡുകളും വലിച്ചു കീറി. ബൈബിളുകള്‍, പാട്ടു പുസ്തകങ്ങള്‍ എല്ലാം വലിച്ചെറിഞ്ഞു. പ്രാര്‍ത്ഥനാ ഹാളിനുള്ളില്‍ നാഷനഷ്ടങ്ങള്‍ വരുത്തി.

പാസ്റ്റര്‍ നന്ദന്‍ സിംഗ് പറഞ്ഞു അവര്‍ എന്നെ മര്‍ദ്ദിച്ചു. ഹിന്ദുക്കളെ എന്തിനു മതം മാറ്റുന്നു എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. നന്ദന്‍ സിംഗിനെയും ഭാര്യയെയും 3 വയസ്സുള്ള കുഞ്ഞിനെയും പോലീസ് കസ്റ്റഡിയിലെടുത്തു രാംനഗര്‍ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ജഗദീഷ് ചന്ദ്ര എന്നയാളുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

ആറു മാസമായി നന്ദന്‍ സിംഗ് പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്തുന്നുവെന്നും ആളുകളെ ക്രിസ്തുമതത്തിലേക്കു മാറ്റാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നുമുള്ള പരാതിയില്‍ പോലീസ് കേസെടുത്തു.

ഒരു ദിവസം പോലീസ് സ്റ്റേഷനിലും തുടര്‍ന്നു മജിസ്ട്രേറ്റിന്റെ മുന്നിലും ഹാജരാക്കിയശേഷം 7 ദിവസം ജയിലില്‍ അയച്ചു. ഗര്‍ഭിണിയായ ഭാര്യയെയും കുഞ്ഞിനെയും വിട്ടയച്ചു.

നീണ്ട വാദപ്രതിവാദങ്ങള്‍ക്കിടയില്‍ സാക്ഷികളെ വിസ്തരിച്ചു. എന്നാല്‍ പാസ്റ്റര്‍ നന്ദന്‍സിംഗ് പ്രാര്‍ത്ഥന നടത്തുന്നു എന്നത് ശരിയാണ് പക്ഷെ ആളുകളെ നിര്‍ബന്ധിച്ച് മതം മാറ്റുന്നതായി തെളിയിക്കാന്‍ കഴിഞ്ഞില്ല.

തന്റെ കേസിനിടയില്‍ 4 മാസം ഗര്‍ഭിണിയായ ഭാര്യയ്ക്ക് കുഞ്ഞിനെ നഷ്ടമായി. കോടതിയില്‍ പല ആരോപണങ്ങളും വ്യാജമാണെന്നു കണ്ടെത്തി. ഒടുവില്‍ പാസ്റ്റര്‍ക്കു നീതി ലഭിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.