നൈജീരിയായില്‍ ജയിലറകളില്‍ സുവിശേഷീകരണം: തടവുകാര്‍ ചാപ്ളിന്‍മാരാകുന്നു

നൈജീരിയായില്‍ ജയിലറകളില്‍ സുവിശേഷീകരണം: തടവുകാര്‍ ചാപ്ളിന്‍മാരാകുന്നു

Africa Breaking News

നൈജീരിയായില്‍ ജയിലറകളില്‍ സുവിശേഷീകരണം: തടവുകാര്‍ ചാപ്ളിന്‍മാരാകുന്നു

ക്രൈസ്തവ കൂട്ടക്കൊലയ്ക്കു കുപ്രസിദ്ധി നേടിയ രാഷ്ട്രമാണ് നൈജീരിയ. വിശ്വാസികള്‍ ദിനംപ്രതി കൊല്ലപ്പെടുന്ന ഒരു രാജ്യത്തുനിന്നും പ്രത്യാശയുടെ നല്ല വാര്‍ത്തകള്‍ കൂടി വരുന്നത് ഏവര്‍ക്കും അഭിമാനകരമാണ്.

ഇപ്പോള്‍ നൈജീരിയായിലെ ജയിലുകളില്‍ സുവിശേഷം പരിവര്‍ത്തനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പ്രിസണേഴ്സ് ഫോര്‍ ക്രൈസ്റ്റിന്റെ (പിഎഫ്സി) ഇന്റര്‍നാഷണല്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വഴി ജയിലുകളില്‍ തടവുകാര്‍ ക്രിസ്തുവിങ്കലേക്കു തിരിയുന്ന കാഴ്ചകളാണ് കാണുന്നത്.

മാത്രമല്ല, ഈ തടവുകാര്‍ ജയില്‍ സെല്ലുകളില്‍ ചാപ്ളയിനുകളായിത്തീരുകയും ചെയ്യുന്നു.

തടവുകാര്‍ക്കായി ജയിലുകളില്‍ ബൈബിള്‍ കോളേജുണ്ട്. മുഴുവന്‍ കോഴ്സിലും 143 പാഠങ്ങളുണ്ട്. അതിനാല്‍ 3,4 വര്‍ഷം കൊണ്ട് കോഴ്സുകള്‍ പൂര്‍ത്തീകരിക്കുന്നു.

അതില്‍ ബിരുദം നേടിയവര്‍ ആ ജയിലുകളില്‍ത്തന്നെ സുവിശേഷം പങ്കുവെയ്ക്കുന്നു. അവിടത്തെ കൂട്ടയ്മകള്‍ നടത്തുന്നത് ഈ ചാപ്ളയിനുമാര്‍ ആണ്.

പിഎഫ്സിയിലെ ഡയറക്ടറായ ഡോണ്‍ സോളോമയര്‍ വിശദീകരിക്കുന്നു. ഓരോ സെല്ലിലും പ്രത്യേകം ചാപ്ളെയിന്‍മാരെ നിയോഗിക്കുന്നു.

ഇത് ജയില്‍ അധികൃതരുടെ അനുമതിയോടുകൂടിത്തന്നെയാണ്. ജയില്‍ വളപ്പില്‍ ക്രൂസേഡുകളും നടത്തുന്നുണ്ട്. ജയിലില്‍നിന്നും പുറത്തുപോകുന്നവര്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സുവിശേഷകരായി പ്രവര്‍ത്തിക്കുന്നു.

ചിലര്‍ വിദേശരാജ്യങ്ങളില്‍ പോലും പോയി സുവിശേഷം പങ്കുവെയ്ക്കുന്നു. പിഎഫ്സിയുടെ പ്രസിഡന്റ് ഗ്രെഗ് വോണ്‍ ടോബല്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.