വിറകടുപ്പില്‍നിന്നുള്ള പുക ശ്വസിക്കുന്നത് സ്ത്രീകളില്‍ മറവി രോഗത്തിനു കാരണണാകുന്നു

വിറകടുപ്പില്‍നിന്നുള്ള പുക ശ്വസിക്കുന്നത് സ്ത്രീകളില്‍ മറവി രോഗത്തിനു കാരണണാകുന്നു

Health India

വിറകടുപ്പില്‍നിന്നുള്ള പുക ശ്വസിക്കുന്നത് സ്ത്രീകളില്‍ മറവി രോഗത്തിനു കാരണണാകുന്നു

പാചക ഇന്ധനങ്ങളില്‍നിന്നുള്ള പുക നിരന്തരമായി ശ്വസിക്കുന്നത് സ്ത്രീകളില്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി പഠനം. ബംഗളുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് നടത്തിയ പഠനത്തില്‍ കര്‍ണ്ണാടകയിലെ ശ്രീനിവാസ് പുരം എന്ന ഗ്രാമപ്രദേശത്തെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.

യു.എസിലെ ചിക്കാഗോ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. വായു സഞ്ചാരം കുറവുള്ള സ്ഥലങ്ങളില്‍ പാചകത്തിനായി ഖര ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് കാര്‍ബണ്‍, നൈട്രജന്‍, സള്‍ഫര്‍, ഹെവി മെറ്റത്സ് തുടങ്ങിയ മാലിന്യങ്ങള്‍ വായുവിലേക്ക് പുറന്തള്ളാനിടയാകും.

ഇത് ശ്വസിക്കുന്നത് തലച്ചോറിലെ വിവിധ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തി.

അതില്‍ പ്രധാനം ഓക്സിഡേറ്റീവ് സ്ട്രെസ് ആണെന്നും ഗവേഷകര്‍ പറയുന്നു. പാചക ഇന്ധന ഉപയോഗം സ്ത്രീകളുടെ തലച്ചോറില്‍ പ്രതീകൂല ഫലങ്ങള്‍ ഉണ്ടാക്കുമെന്നും പല വൈകല്യത്തിനു കാരണമാകുമെന്നും ഓര്‍മ്മശക്തി, യുക്തി, സംസാരം എന്നിവയെല്ലാം വൈജ്ഞാനിക വൈകല്യങ്ങളില്‍ ഉള്‍പ്പെടുന്നു.

ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് രോഗം തുടങ്ങിയവ വരുവാനുള്ള സാദ്ധ്യതയുണ്ട്. ഗ്രാമീണ മേഖലകളില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ പാചകം സ്ത്രീകള്‍ ചെയ്യുന്നതിനാല്‍ സ്ത്രീകളിലാണ് ഇത് കൂടുതല്‍ ബാധിച്ചിരിക്കുന്നത്.

45 വയസിനു മുകളില്‍ പ്രായമുള്ള 4000 പേരിലാണ് പഠനം നടത്തിയിരിക്കുന്നത്. ഇവരുടെ എംആര്‍ഐ ബ്രെയിന്‍ സ്കാനുകള്‍ എടുത്ത് പരിശോധിച്ചാണ് പഠനം നടത്തിയിരിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.