ഗാസയിലെ പട്ടിണിയുടെ പ്രതീകം: രോഗിയായ കുട്ടിയുടെ ചിത്രം ദുരുപയോഗം ചെയ്തതായി പത്രം സമ്മതിച്ചു

ഗാസയിലെ പട്ടിണിയുടെ പ്രതീകം: രോഗിയായ കുട്ടിയുടെ ചിത്രം ദുരുപയോഗം ചെയ്തതായി പത്രം സമ്മതിച്ചു

Asia Breaking News Top News USA

ഗാസയിലെ പട്ടിണിയുടെ പ്രതീകം: രോഗിയായ കുട്ടിയുടെ ചിത്രം ദുരുപയോഗം ചെയ്തതായി പത്രം സമ്മതിച്ചു

ന്യുയോര്‍ക്ക്: ഗാസയിലെ പട്ടിണിയെക്കുറിച്ച് തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചശേഷം ന്യുയോര്‍ക്ക് ടൈംസിന് സ്വന്തം റിപ്പോര്‍ട്ടില്‍ തെറ്റുപറ്റി. മെലിഞ്ഞ ഒരു കുട്ടിയുടെ പ്രകോപനപരമായ ചിത്രം കാണിച്ചതിലൂടെ വലിയ തെറ്റ് പറ്റിയെന്ന് വാര്‍ത്താ ഏജന്‍സി ഇപ്പോള്‍ സമ്മതിച്ചു.

ഗാസയിലെ ക്ഷാമത്തിന്റെ തെളിവായി ഒരു മെലിഞ്ഞ കുട്ടി യിസ്രായേലുമായുള്ള സംഘര്‍ഷവുമായി ബന്ധണില്ലാത്ത ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് ന്യുയോര്‍ക്ക് ടൈംസ് അതിന്റെ ഒന്നാം പേജില്‍ സമ്മതിക്കുകയായിരുന്നു.

യിസ്രായേലുമായുള്ള രണ്ടു വര്‍ഷത്തോളം നീണ്ട യുദ്ധത്തിനുശേഷം ഗാസയിലെ ജനങ്ങള്‍ പോഷകാഹാരക്കുറവും പട്ടിണിയും അനുഭവിക്കുന്നതിനെക്കുറിച്ച് വെള്ളിയാഴ്ച വന്ന ഒരൂ ലേഖനത്തില്‍ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്ന മുഹമ്മദ് സെക്കറിയ അല്‍-മുതവാഹ് എന്ന കുട്ടിയുടെ ഫോട്ടോയാണ് ടൈംസ് പ്രസിദ്ധീകരിച്ചത്.

ലേഖനം പ്രസിദ്ധീകരിച്ചശേഷം മുഹമ്മദിന് മുന്‍കാല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് കുട്ടിയുടെ ഡോക്ടറില്‍നിന്നും വിവരങ്ങള്‍ മനസ്സിലാക്കി അറിഞ്ഞിരുന്നുവെങ്കില്‍ ഈ വിവരം ലെഖനത്തില്‍ ചിത്രത്തിന്റെ അടിക്കുറിപ്പില്‍ ഉള്‍പ്പെടുത്തുമായിരുന്നുവെന്നാണ് ടൈംസിന്റെ വാദം.

ഹമാസുമായി ബന്ധമുള്ള സ്വയം പ്രഖ്യാപിത പത്ര പ്രവര്‍ത്തകര്‍ നല്‍കുന്ന ചിത്രങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പലപ്പോഴും ഉപയോഗിക്കുകയാണെന്ന് വ്യാപകമായ വിമര്‍ശനങ്ങളുണ്ട്.

വെള്ളിയാഴ്ച ടൈംസ് പോഷകാഹാരക്കുറവുള്ള ഒരു കുഞ്ഞിന്റെ ഭയാനകമായ ചിത്രം അതിന്റെ ഒന്നാം പേജില്‍ “ഗാസയില്‍ പട്ടിണി കിടന്നു മരിക്കുന്ന ചെറുപ്പക്കാരും, വൃദ്ധരും, രോഗികളും: ഒന്നുമില്ല” എന്ന ഇരുണ്ട തലക്കെട്ടോടെ പ്രത്യക്ഷപ്പെടുകയായിരുന്നു. ഫോട്ടോയില്‍ ആ കുട്ടി ആരോഗ്യവാനായി ജനിച്ചു എന്നാണ്.

ഗാസയില്‍ പട്ടിണി മൂലം മരിക്കുന്നവരെ കേന്ദ്രീകരിച്ചായിരുന്നു വാര്‍ത്ത. എന്നാല്‍ മുഹമ്മദിന്റെ സഹോദരനും അമ്മയും ആരോഗ്യവാന്മാരാണെന്ന് യിസ്രായേല്യര്‍ പറയുന്നു.

ഞായറാഴ്ച ഈ മുഹമ്മദിന്റെ വാര്‍ത്ത തെറ്റാണെന്ന് ടൈംസ് സമ്മതിച്ചപ്പോള്‍ ആ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് പലസ്തീന്‍ അനുകൂലികള്‍ ന്യുയോര്‍ക്ക് ടൈംസിന്റെ ഓഫീസിനു മുമ്പില്‍ തടിച്ചുകൂടി പ്രതിഷേധിക്കുകയും ആക്രമണത്തിനു മുതിരുകയുമുണ്ടായി.

ഗാസയിലെ ഇത്തരം സമാനമായ ഫോട്ടോകള്‍ നിര്‍മ്മിച്ച് കല്‍പ്പിത കഥകള്‍ പ്രചരിപ്പിച്ച് യിസ്രായേലിനെതിരായി വാര്‍ത്തകള്‍ പടച്ചു വിടുന്നതിനു പിന്നില്‍ ഹമാസ് അനുകൂലികളായ പത്രപ്രവര്‍ത്തകരാണെന്ന് യിസ്രായേല്‍ ആരോപിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.