കുട്ടിക്കാലത്തെ അലസത പീന്നീട് ഹൃദ്രോഗത്തിനു വഴിവെച്ചേക്കാമെന്നു പഠനം

കുട്ടിക്കാലത്തെ അലസത പീന്നീട് ഹൃദ്രോഗത്തിനു വഴിവെച്ചേക്കാമെന്നു പഠനം

Breaking News Health

കുട്ടിക്കാലത്തെ അലസത പീന്നീട് ഹൃദ്രോഗത്തിനു വഴിവെച്ചേക്കാമെന്നു പഠനം

വാഷിംഗ്ടണ്‍ ‍: കുട്ടികളില്‍ ഇപ്പോഴുള്ള അലസത പിന്നീട് അവരുടെ യുവത്വ കാലത്ത് ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും വരെ കാരണമായേക്കാമെന്ന് പഠനം.

ഇ എസ് സി കോണ്‍ഗ്രസ് 2023-ല്‍ അവതരിപ്പിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിഷ്ക്രിയരും അലസരുമായി കുട്ടിക്കാലം ചിലവഴിക്കുന്നത് പിന്നീട് ഹൃദയത്തിന്റെ ആരോഗ്യാവസ്ഥ അപകടാവസ്ഥയിലെത്തിച്ചേക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.

അമിതഭാരമൊന്നുമില്ലാത്ത കുട്ടികളാണെങ്കില്‍ പോലും കുട്ടിക്കാലം മുതല്‍ യൌവ്വനം വരെയുള്ള കാലഘട്ടത്തില്‍ ശാരീരികമായി ആക്ടീവല്ലെങ്കില്‍ പിന്നീട് ഹൃദയാഘാതത്തിനു സാധ്യത കൂടുതലാണെന്നു പഠനത്തില്‍ കണ്ടെത്തി.

ദീര്‍ഘകാലത്തില്‍ ആരോഗ്യ സംരക്ഷണത്തിനായി കുട്ടികളും കൌമാരക്കാരും കൂടുതല്‍ ആക്ടീവാകേണ്ടതുണ്ടെന്നും പഠനം പറയുന്നു. പഠനത്തിനായി നിരീക്ഷിച്ച കുട്ടികള്‍ ദിവസത്തില്‍ ആറ് മണിക്കൂറിലധികം ഉദാസീനരായിരുന്നു.

പ്രായപൂര്‍ത്തിയാകുമ്പോഴേക്കും ഈ സമയം ഏകദേശം മൂന്നു മണിക്കൂര്‍ വര്‍ദ്ധിക്കുമെന്ന് പറയുന്നു. കുട്ടികള്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതും ഗെയിമുകളില്‍ പങ്കാളികളാകുന്നതും പരിമിതപ്പെടുത്തണം.

മുതിര്‍ന്നവര്‍ നടക്കാന്‍ പോകുമ്പോള്‍ കുട്ടികളെക്കൂടി കൂട്ടുകയാണെങ്കില്‍ അവര്‍ക്ക് നല്ലൊരു ആരോഗ്യ ശീലം വളര്‍ത്തിയെടുക്കാന്‍ കഴിയും.

ടിവി, മൊബൈല്‍ തുടങ്ങിയ സ്ക്രീനുകള്‍ക്ക് മുന്നില്‍ മണിക്കൂറുകള്‍ കുത്തിയിരിക്കുന്ന പ്രവണത പിന്നീട് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് ഈസ്റ്റേണ്‍ ഫിന്‍ലാന്‍ഡ് സര്‍വ്വകലാശാലയിലെ ഡോ. ആന്‍ഡ്രു അഗ്ബജെ പറയുന്നു.