‘യേശു ട്രാന്‍സ് ആളുകളെ സ്വീകരിക്കുന്നു’ എന്ന് വ്യാജ ബൈബിള്‍ ഭാഗം സൃഷ്ടിച്ച് ചാറ്റ് ജിപിടി
ചാറ്റ് ജിപിടിയിലൂടെ യേശു ട്രാന്‍സ് ആളുകളെ സ്വീകരിക്കുന്നു എന്ന വ്യാജ ബൈബിള്‍ ഭാഗം സൃഷ്ടിക്കുന്നതില്‍ ക്രൈസ്തവ സമൂഹത്തിന്റെ പ്രതിഷേധം.
ജൂലൈയില്‍ സൈക്കോളജിക്കല്‍ ഡോഗ് 527 എന്ന ഉപഭോക്താവ് ട്രാന്‍സ് ചാനലില്‍ പോസ്റ്റ് ചെയ്ത ഉദ്ധരണി നിയമാനുസൃതമായ ഒരു ബൈബിള്‍ വാക്യം പോലെ വിചിത്രമായി തോന്നിയതായി വേദപണ്ഡിതന്മാര് വിമര്‍ശിക്കുന്നു.
അപ്പോള്‍ ആത്മാവിനും ശരീരത്തിനുമിടയില്‍ ഹൃദയം തകര്‍ന്ന ഒരു സ്ത്രീ അവന്റെ സന്നിധിയില്‍ വന്നു. ശാന്തമായ നിരാശയോടെ അവള് ചോദിച്ചു. കര്‍ത്താവേ എന്റെ ആത്മാവും ശരീരവും ഒന്നല്ലാത്തതിനാല്‍ ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുന്നു.
ദൈവരാജ്യമോ? വ്യാജ വാക്യത്തില്‍ പറയുന്നു, യേശു അവളെ ദയനീയമായി നോക്കി എന്റെ മകളേ തങ്ങള്‍ക്കുള്ളില്‍ ഐക്യത്തിനായി പരിശ്രമിക്കുന്നവര്‍ ഭാഗ്യവാന്മാര് , കാരണം അവര്‍ എന്റെ പിതാവിന്റെ സൃഷ്ടിയുടെ ആഴമേറിയ സത്യങ്ങള്‍ അറിയും.
ഭയപ്പെടരുത് കാരണം ദൈവരാജ്യത്തില്‍ നല്ല പുരുഷനോ സ്ത്രീയോ അല്ല എല്ലാവരും ആത്മാവില്‍ ഒന്നാണ്. സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നവര്‍ക്ക് എന്റെ പിതാവിന്റെ രാജ്യത്തിന്റെ വാതില്‍ തുറക്കും, കാരണം ദൈവം ശരീരത്തെയല്ല ഹൃദയത്തെയാണ് നോക്കുന്നത്.
ഈ ഭാഗം തിരുവെഴുത്തുകളില്‍ ഒരിടത്തുമില്ല എന്ന് എനിക്കറിയാം പക്ഷെ അത് എനിക്ക് കുറച്ച് ആശ്വാസം നല്കി എന്നായിരുന്നു പോസ്റ്റ് ചെയ്തത്.
ഇതിനെക്കുറിച്ച് എല്‍ജിബിടി അനുകൂല ഔട്ട്ലെറ്റായ ദി അഡ്വക്കേറ്റ് ചാറ്റ് ജിപിടി എഴുതുന്നു. ട്രാന്‍സ് അഫര്മിംഗ് ബൈബിള്‍ വാക്യം എന്ന തലക്കെട്ടോടെ അഭിനന്ദിച്ചു.
എഐ ബൈബിളിനെതിരായി സൃഷ്ടിക്കുന്ന വിവാദങ്ങള്‍ കൂടിവരികയാണെന്ന് വേദപണ്ഡിതന്മാര് ആരോപിക്കുന്നു. ഇവര്‍ ഗലാത്യര്‍ 3:28, കോലോസ്യര്‍ 3:11 വാക്യങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് ബൈബിള്‍ വാക്യങ്ങള്‍ക്ക് വിരുദ്ധമായി ആശയം പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് എന്ന് ആരോപിക്കുന്നു.

