സൈനിക ഉപരോധം; 1,20,000 അര്‍മേനിയന്‍ ക്രൈസ്തവര്‍ ക്ഷാമത്തില്‍
യെരേവാ: ചരിത്രത്തിലൂടനീളം നിരന്തരമായ വംശഹത്യ പീഢനങ്ങള്‍ അനുഭവിച്ച അര്‍മേനിയന്‍ ക്രൈസ്തവര്‍ വീണ്ടുമൊരു അസ്തിത്വ പ്രതിസന്ധിയെ നേരിടുന്നു.
അര്‍മേനിയന്‍ തലസ്ഥാനമായ യെരേവായില്‍നിന്ന് 1,20,000 അര്‍മേനിയന്‍ ക്രൈസ്തവര്‍ക്കായുള്ള ആവശ്യ സാധനങ്ങളുടെ ചരക്ക് കടത്ത് മുസ്ളീം അസര്‍ബൈജാനി സര്‍ക്കാര്‍ സൈനിക ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുവാന്‍ കഴിഞ്ഞില്ല.
അസര്‍ബൈജാനിലെ നഗോര്‍ണോ കരാസഖ് (ആര്‍ട്ട്സാഖ്) എന്‍ക്ളേവില്‍ ക്രിസ്ത്യന്‍ മാധ്യമമായ എന്‍ ആര്‍ബിയാണ് ഇതു സംബന്ധിച്ച വര്‍ത്ത പുറത്തു വിട്ടത്.
അസര്‍ബൈജാന്‍ , അര്‍മേനിയ, സ്വയം പ്രഖ്യാപിത അര്‍മേനിയന്‍ വേര്‍പിരിഞ്ഞ സംസ്ഥാനമായ ആര്‍ട്സാഖ് എന്നിവ ഉള്‍പ്പെടുന്ന പ്രദേശത്തെച്ചൊല്ലി നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തിനിടയിലാണ് ഉപരേധം.
അര്‍മേനിയായ്ക്കും, അസര്‍ബൈജാനും ഇടയിലുള്ള സുപ്രധാനമായ ലച്ചിന്‍ ഇടനാഴിയിലൂടെ മാനുഷിക ആവശ്യങ്ങള്‍ക്കായുള്ള സാധനങ്ങള്‍ കൊണ്ടുപോകുന്നത് ഡിസംബര്‍ മുതല്‍ തടസ്സപ്പെടുന്നു.
ജൂലൈ 26 മുതല്‍ പൂര്‍ണ്ണമായും നിരോധിക്കുകയുണ്ടായി. 400 ടണ്‍ സാധനങ്ങളടങ്ങിയ 19 ട്രക്കുകള്‍ ചെക്ക് പോസ്റ്റില്‍ പിടിച്ചിട്ടിരിക്കുകയാണ്.
ഈ ഉപരോധത്തിന്റെ ഫലമായി സുപ്രധാന വിഭവങ്ങളുടെ രൂക്ഷമായ ക്ഷാമത്തിനും വൈദ്യുതിയും വെള്ളവും തടസ്സപ്പെടുത്തുന്നതിനും കാരണമായി. ഇത് ജനങ്ങള്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ കനത്തതാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.

