പശ്ചാത്തപിക്കാനും ആത്മീക ഉണര്‍വ്വിനുമായി യു.കെ.യില്‍ ദേശീയ പ്രാര്‍ത്ഥനാ വാരം നടത്തുന്നു

പശ്ചാത്തപിക്കാനും ആത്മീക ഉണര്‍വ്വിനുമായി യു.കെ.യില്‍ ദേശീയ പ്രാര്‍ത്ഥനാ വാരം നടത്തുന്നു

Breaking News Europe

പശ്ചാത്തപിക്കാനും ആത്മീക ഉണര്‍വ്വിനുമായി യു.കെ.യില്‍ ദേശീയ പ്രാര്‍ത്ഥനാ വാരം നടത്തുന്നു

വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍നിന്നുള്ള സഭകളും സംഘടനകളും ഐക്യമായി നിന്നുകൊണ്ട് ദേശിയ പ്രാര്‍ത്ഥനാ വാരത്തിനായി ഒന്നിക്കുന്നു.

ഒക്ടോബര്‍ 12 മുതല്‍ 20 വരെ യു.കെ.യിലെ വിവിധ വിഭാഗങ്ങളില്‍നിന്നുള്ള ക്രിസ്ത്യാനികളെ പശ്ചാത്തപിക്കാനും ആത്മീക ഉണര്‍വ്വിനായും യേശുവിനാല്‍ പരിവര്‍ത്തനം ചെയ്ത കൂടുതല്‍ ജീവിത സമര്‍പ്പണത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാനുള്ള കാഴ്ചപ്പാടോടെയാണ് ഇത് നടത്തപ്പെടുന്നത്.

ലണ്ടനിലെ ഓര്‍ത്തഡോക്സ് ആര്‍ച്ച് ബിഷപ്പ് ആംഗലോസ്, വിന്‍ചെസ്റ്റര്‍ ബിഷപ്പ്, ഫിലിപ്പ് മൌത്ത് സ്റ്റീഫന്‍ എന്നിവര്‍ ഈ സംരംഭത്തെ പിന്തുണയ്ക്കുന്ന സഭാ നേതാക്കളില്‍ ഉള്‍പ്പെടുന്നു.

നമ്മള്‍ ഒരുമിച്ചു കൂടുമ്പോള്‍ കര്‍ത്താവ് നമ്മുടെ നടുവിലാണ്. ഈ പ്രാര്‍ത്ഥനയുടെ ആഴ്ചയില്‍ വിശ്വസിക്കാനോ സ്വന്തം വിശ്വാസം നിലനിര്‍ത്താനോ ഉള്ള അവകാശം നിഷേധിക്കപ്പെട്ടവര്‍ക്കായി, നമുക്ക് നമ്മുടെ രാജ്യത്തിനായി പ്രാര്‍ത്ഥിക്കാം.

ബിഷപ്പ് മൌത്ത് സ്റ്റീഫന്‍ പറഞ്ഞു. ഓപ്പണ്‍ ഡോര്‍സ് യു.കെ. ആന്‍ഡ് അയര്‍ലന്‍ഡ് 24 – 7 പ്രാര്‍ത്ഥനാ കെയര്‍, ഇവാഞ്ചലിക്കല്‍ അലയന്‍സ് എന്നിവ ആണ് പ്രാര്‍ത്ഥനാ കാമ്പെയ്നിലെ പ്രധാനപ്പെട്ട സംഘടനകള്‍.

യു.കെ.യിലെയും ബ്രിട്ടീഷ് ദ്വീപുകളിലെയും ആളുകളെ പ്രാദേശിക പ്രാര്‍ത്ഥനാ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് അവര്‍ ഒരുമിച്ച് പങ്കാളികളാകും.

ഒക്ടോബര്‍ 16-നു നൂറുകണക്കിനു ആളുകള്‍ ലണ്ടനിലെ പാര്‍ലമെന്റ് ഹൌസുകള്‍ക്ക് സമീപമുള്ള ഉമ്മാനുവേല്‍ സെന്ററില്‍ ഒത്തുകൂടുമെന്ന് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ കാമേഷ് ഫ്ലിന്‍ പറഞ്ഞു.