ക്രൈസ്തവരുടെ വീടുകള്‍ക്കുനേരെ തീവ്രവാദികളുടെ ആക്രമണം

ക്രൈസ്തവരുടെ വീടുകള്‍ക്കുനേരെ തീവ്രവാദികളുടെ ആക്രമണം

Breaking News Middle East

ഈജിപ്റ്റില്‍ ക്രൈസ്തവരുടെ വീടുകള്‍ക്കുനേരെ തീവ്രവാദികളുടെ ആക്രമണം

കെയ്റോ: ഈജിപ്റ്റില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിതില്‍ പ്രതിഷേധിച്ച് ഇസ്ളാമിക തീവ്രവാദികള്‍ ക്രൈസ്തവരുടെ വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണങ്ങള്‍ നടത്തി.

ഈജിപ്റ്റിലെ ലക്ഷറില്‍ 2003-ല്‍ നിര്‍മ്മിച്ച മൈക്കിള്‍ ദ ആര്‍ക്ക് എയ്ഞ്ചല്‍ ചര്‍ച്ചിന് കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു. 20 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമായിരുന്നു സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയത്.

എന്നാല്‍ ഇസ്സാമിക നിയമത്തിന് വിരുദ്ധമാണിത് എന്നാരോപിച്ച് ജൂണ്‍ 23-ന് വലിയ ഒരു സംഘം ഇസ്ളാമിക തീവ്രവാദി ജനക്കൂട്ടം അല്‍ ഹില്ല ഗ്രാമത്തിലെ കോപ്ടിക് ക്രൈസ്തവരുടെ വീടുകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടത്തുകയായിരുന്നു.

ഇതേ തുടര്‍ന്ന് പോലീസ് ചര്‍ച്ചിനു ചുറ്റും സംരക്ഷണം ഏര്‍പ്പെടുത്തുകയും ജനത്തെ പിന്തിരിപ്പിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ ദിവസങ്ങളില്‍ കലാപങ്ങള്‍ക്ക് വഴിയൊരുക്കി തീവ്രവാദികള്‍ രംഗത്തുവരുന്നുണ്ട്.

ലോകത്ത് ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍പ്പെട്ട 50 രാജ്യങ്ങളില്‍ വേള്‍ഡ് വാച്ച്ലിസ്റ്റില്‍ ഈജിപ്റ്റ് 20-ാം സ്ഥനത്താണ്.