കേരളത്തില്‍ യുവജനങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്

കേരളത്തില്‍ യുവജനങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്

Breaking News Kerala

കേരളത്തില്‍ യുവജനങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്
ന്യൂഡെല്‍ഹി: കേരളത്തില്‍ യുവജനങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട്.

2021-ല്‍ 2036 കാലഘട്ടത്തില്‍ കേരളത്തിലെ യുവജനങ്ങളുടെ എണ്ണത്തില്‍ നിലവിലുള്ളതിനേക്കാള്‍ മൂന്ന് ശതമാനത്തിന്റെ കുറവുണ്ടാകുമെന്നും സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ളിമെന്റിംഗ് മന്ത്രാലയം പുറത്തുവിട്ട ‘ഇന്ത്യന്‍ യുവത 2022’ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

കേരളത്തില്‍ നേരത്തെ 16.5 ശതമാനം വയോജനങ്ങളും 22.1 യുവജനങ്ങളുമായിരുന്നു. എന്നാല്‍ 2036 ആകുമ്പോഴേക്കും വയോജനങ്ങളുടെ എണ്ണം 22.8% യുവജനങ്ങളുടെ എണ്ണത്തെ 19.2% മറികടക്കുമെന്നും അതിനാല്‍ കൂടുതല്‍ ആരോഗ്യ സംരക്ഷണ പരിപാടികളും ക്ഷേമ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

2021-ല്‍ സംസ്ഥാനത്തെ ജനസംഖ്യയില്‍ 22.1 ശതമാനം യുവജനങ്ങളാണ് കേരളത്തിലുള്ളത്. പത്തു വര്‍ഷം കഴിയുമ്പോള്‍ 2031-ല്‍ 20 ശതമാനമാകും. എന്നാല്‍ 2036-ല്‍ 19.2 ശതമാനം മാത്രമാണ് കേരളത്തില്‍ യുവജനങ്ങള്‍ ഉണ്ടാകുക. കേരളം കൂടാതെ തമിഴ്നാട്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും യുവജനങ്ങളുടെ എണ്ണം ക്രമാതീതമായി കുറയുകയും വയോജനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയുമാണ് ചെയ്യുന്നത്.

ബീഹാറിലും ഉത്തര്‍പ്രദേശിലും 2021 വരെ യുവാക്കളുടെ എണ്ണം വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം കുറയുന്നതാണ് കാണുന്നത്. ബീഹാര്‍ ‍, യു.പി., മഹാരാഷ്ട്ര, മധ്യപ്രേദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യയുടെ യുവജനങ്ങളില്‍ 52 ശതമാനവും ഉള്ളത്.

ഇന്ത്യയില്‍ 2021-ല്‍ 15.29 വയസിനിടയിലുള്ളവര്‍ 27.2 ശതമാനമായിരുന്നെങ്കില്‍ അത് 2026-ല്‍ 22.7 ശതമാനമായി കുറയും. 1991-ല്‍ ആകെ ജനസംഖ്യ 222.7 ദശലക്ഷം ആയിരുന്നു.

2011-ല്‍ അത് 333.4 ദശലക്ഷം ആയി. 2021-ല്‍ 371.4 ദശലക്ഷം ആയ ജനസംഖ്യ 2036-ല്‍ 345.5 ദശലക്ഷമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.