ഹിസ്ബുള്ള ആക്രമണം: യിസ്രായേലിലെ പുരാതന ക്രൈസ്തവ ഗ്രാമത്തില്‍നിന്ന് 80,000 പേര്‍ പാലായനം ചെയ്തു
യെരുശലേം: യിസ്രായേല്‍-ഹമാസ് യുദ്ധം നടക്കുമ്പോഴും വടക്കന്‍ യിസ്രായേലില്‍ അതിര്‍ത്തി രാജ്യമായ ലെബനനില്‍നിന്നും മറ്റൊരു തീവ്രവാദി സംഘടനയായ ഹിസബുള്ളയുമായും യിസ്രായേല്‍ സൈന്യം പോരാട്ടത്തിലാണ്.
ഹിസ്ബുള്ള തുടര്‍ച്ചയായി റോക്കറ്റ് മിസൈല്‍ ആക്രമണം നടത്തുന്നുണ്ടെങ്കിലും യിസ്രായേലിന്റെ ശക്തമായ പ്രത്യാക്രമണം മൂലം ശത്രുവിനു തിരിച്ചടി നല്‍കുന്നു.
യിസ്രായേല്‍-ലബനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാല്‍ വടക്കന്‍ യിസ്രായേലിലെ അതിപുരാതന ക്രിസ്ത്യന്‍ ഗ്രാമമായ ജിഷില്‍ ജീവിതം വഴിമുട്ടിയിരിക്കുന്നതിനാല്‍ 80,000 ത്തോളം വരുന്ന യിസ്രായേല്യര്‍ പ്രദേശത്തുനിന്നും പാലായനം ചെയ്തിരിക്കുകയാണ്.
ഹിസ്ബുള്ളയ്ക്കെതിരായി യിസ്രായേല്‍ പ്രതിരോധ സേന ടാങ്കും പീരങ്കിയുമായി ശക്തമായി തിരിച്ചടിക്കുകയാണ്. ജിഷിലെ ഇക്രിത്തിലെ സെന്റ് മേരീസ് ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിയും ഹിസ്ബുള്ള നടത്തിയ ആക്രമണത്തില്‍ തകര്‍ന്നു.
നേരത്തെ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ പള്ളി യഥാര്‍ത്ഥത്തില്‍ ഒരു കുന്നിന്‍ മുകളിലാണ്. അതുകൊണ്ടുതന്നെ ലബനനില്‍നിന്നും ഇത് ദൃശ്യമാണ്.
ഇത് സമൂഹത്തില്‍ വളരെ അറിയപ്പെടുന്ന ചരിത്രാതീത സ്ഥലമാണ്. അത്മ റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷന്‍ സെന്റര്‍ ലെഫ്റ്റനന്റ് കേണല്‍ സരിത് സെഹ്യാവി പറഞ്ഞു.
ഇവിടത്തെ മറോണൈറ്റ് ക്രിസ്ത്യാനികള്‍ (പുരാതന ക്രിസ്ത്യന്‍ സമൂഹം) ന്യൂനപക്ഷമാണ്. അതുകൊണ്ട് ഹിസബുള്ളയെ നിരായൂധീകരിക്കണം. ഹിസ്ബുള്ളയെ നിരായൂധീകരിച്ചാല്‍ നമുക്ക് ലബനനുമയി സമാധാനമുണ്ടാകും. ചുറ്റുമുള്ള എല്ലാ അറബ് രാജ്യങ്ങളുമായി നമുക്ക് സമാധാനമുണ്ടാകും.
മറോണൈറ്റ് ക്രിസ്ത്യാനിയായ മേജര്‍ ഷാദി ഖലൂല്‍ പറയുന്നു. ഭൂരിഭാഗം ആളുകളും ഈ പട്ടണത്തില്‍നിന്നും ഒഴിഞ്ഞുപോയി. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നു.
സ്കൂളുകളിലും പൊതുസ്ഥലത്തും ആളുകളില്ല. ബോംബാക്രമണങ്ങളും പീരങ്കികളും വെടിവെയ്പുകളും മൂലം അവരുടെ കുടുംബങ്ങളെ അതിര്‍ത്തിയില്‍നിന്ന് ഹൈറയിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ കൊണ്ടുപോയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍