അന്തര്‍ദ്ദേശീയ ക്രസ്ത്യന്‍ എക്സപോ നവംബര്‍ 8 ന് ആരംഭിച്ചു
ന്യൂഡെല്‍ഹി: നാഷണല്‍ വൈ.എം.സി.എ ഹാളില്‍ അന്തര്‍ദേശീയ ക്രിസ്ത്യന്‍ എക്സ്പോ ആരംഭിച്ചു.
രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍ എക്സ്പോ ഉദ്ഘാടനം ചെയ്തു.
ക്രിസ്ത്യന്‍ ബുക്ക് സെല്ലേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് കര്‍ട്ടിസ് ജി.റിസ്കി മുഖ്യാതിഥിയായിരുന്നു. ക്രിസ്ത്യന്‍ എക്സ്പോ ചെയര്‍മാന്‍ ഡോ.സി.വി.വടവന അദ്ധ്യക്ഷത വഹിച്ചു. വൈ.എം.സി.എ.ജനറല്‍ സെക്രട്ടറി ശ്രീ. മണികുമാര്‍ ആര്‍ .പി, ബിഷപ്പ് എസ്.സി. മണ്ഡല്‍ , ഡോ.വര്‍ഗീസ് തോമസ്, അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ , ഡോ.ആര്‍ . ഏബ്രഹാം, റവ.സി.പി.മോനായി എന്നിവര്‍ പ്രസംഗിച്ചു.
ഫലകരമായ ചര്‍ച്ചയ്ക്കും ആശയം പങ്കുവെയ്ക്കുന്നതിനും സുവിശേഷീകരണ അവസരം, നവമാധ്യമങ്ങള്‍ എന്നിവയിലൂടെ ക്രിസ്തീയ ആശയങ്ങള്‍ പ്രകടിപ്പിക്കുന്നതിനും വേണ്ടി മാര്‍ഗ്ഗമൊരുക്കുന്നതിന് ആവശ്യമായ ക്രിസ്തീയ ബുക്കുകള്‍ ലോകമെമ്പാടുമുള്ള മാധ്യമ ഉത്പന്നങ്ങള്‍ , പരിശീലന ഉപകരണങ്ങള്‍ എന്നിവ പരിചയപ്പെടുത്തുകയാണ് ആ പരിപാടിയുടെ ലക്ഷ്യം. ക്രിസ്ത്യന്‍ എക്സ്പോ കമ്മിറ്റിയുടെ ക്രിസ്ത്യന്‍ ബുക്ക് അവാര്‍ഡ് ഡോ.ബാബു വര്‍ഗ്ഗീസിന്റെ, ലെറ്റ് ദേര്‍ ബി ഇന്‍ഡ്യ എന്ന മികച്ച ഗ്രന്ഥത്തിനു നല്‍കി.
എഴുത്തുകാര്‍ , പ്രസാധകര്‍ , വിതരണക്കാര്‍ , മള്‍ട്ടിമീഡിയ, ക്രിസ്ത്യന്‍ ഫിലിം നിര്‍മ്മാതാക്കള്‍ , മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവരുടെ 100 ല്‍ അധികം പവലിയനുകള്‍ പ്രവര്‍ത്തിക്കുന്നു. ബൈബിള്‍ നമുക്കെങ്ങനെ ലഭിച്ചു, ഇന്‍ഡ്യന്‍ മിഷണറി ചരിത്രം മുതലായവയുടെ പ്രദര്‍ശനം നടന്നു. മാനേജര്‍ , ബിസിനസ് പ്രധാനികള്‍ , ഇന്‍ഡ്യന്‍ പ്രസാധകര്‍ തുടങ്ങിയവരുമായി കര്‍ട്ടിസ് (സിബിഎ പ്രസിഡന്റ്) ചര്‍ച്ച നടത്തി.
എല്ലാ ദിവസവും വൈകിട്ട് മിസിസ് കെല്ലി ന്യൂട്ടണ്‍ , പാസ്റ്റര്‍ അനില്‍കാന്ത്, പാസ്റ്റര്‍ വീരേന്ദ്ര പാട്ടീല്‍ എന്നിവരുള്‍പ്പെടുന്ന മ്യൂസിക് ഫെസ്റ്റിവല്‍ അരങ്ങേറുന്നു.
ന്യൂഡല്‍ഹിയിലെ വിവിധ സംഗീത ഗ്രൂപ്പുകള്‍ വിവിധ ദിവസങ്ങളില്‍ ഗാനസദ്യ ഒരുക്കുന്നു.
ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഡാന്‍സ് അവതരിപ്പിക്കുന്നു. ലീഡേഴ്സ് കോണ്‍ഫ്രന്‍സ് സംവാദങ്ങള്‍ , കാരുണ്യ പ്രവര്‍ത്തകരുടെ സംഗമം, സഹോദരിമാരുടെ സമ്മേളനം, കുട്ടികളുടെസമ്മേളനം,മാധ്യമ സംഗമം എന്നീ പരിപാടികളും എക്സ്പോയുടെ പ്രത്യേകതയാണ്.
വിവിധ യൂത്ത് ബാന്‍ഡുകളുടെ വ്യത്യസ്തമായ സാംസ്കാരിക പരിപാടികളും വിവിധ മത്സരങ്ങളും
(വനിതകള്‍ക്കായി പാചക മത്സരം, കുട്ടികള്‍ക്കായി ക്രിസ്മസ് ട്രീ/കാര്‍ഡു മത്സരം, ഡാന്‍സ്, ക്വിസ്, പെയിന്‍റിംഗ് മത്സരങ്ങള്‍ ) ക്രിസ്ത്യന്‍എക്സ്പോയില്‍ നടക്കുന്നു.

