നെല്ലിക്ക: പ്രതിരോധശേഷി കൂട്ടുന്നു, വിളര്‍ച്ച തടയുന്നു

നെല്ലിക്ക: പ്രതിരോധശേഷി കൂട്ടുന്നു, വിളര്‍ച്ച തടയുന്നു

Breaking News Health

നെല്ലിക്ക: പ്രതിരോധശേഷി കൂട്ടുന്നു, വിളര്‍ച്ച തടയുന്നു
വിറ്റാമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. നെല്ലിക്ക കഴിച്ചാല്‍ ശരീരത്തിനു പ്രതിരോധശേഷി വര്‍ദ്ധിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി ഗുണപ്രദമാണ്.

ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാകാതെ സംരക്ഷിക്കുന്നു. ജരാനരകള്‍ വൈകിപ്പിക്കുന്നു. കാഴ്ച ശക്തി മെച്ചപ്പെടുത്തുന്നതിനും തിമിര സാധ്യത കുറയ്ക്കുന്നതിനും നെല്ലിക്ക സഹായിക്കുന്നു.

അതുപോലെ മുടി ഇടതൂര്‍ന്നു വളരുവാനും മുടിയുടെ കറുപ്പും ഭംഗിയും തിളക്കവും കൂട്ടാനും ഇത് സഹായിക്കുന്നു. നെല്ലിക്കയില്‍ കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, കരോട്ടിന്‍ ‍, വിറ്റാമിന്‍ ബി കോപ്ളക്സ് തുടങ്ങിയ പോഷകങ്ങളും ഉണ്ട്.

കാല്‍സ്യം പല്ലുകളുടെയും എല്ലുകളുടെയും സംരക്ഷണം നല്‍കുന്നു. പതിവായി നെല്ലിക്ക കഴിച്ചാല്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നു. ബാക്ടീരിയയെ തടയുകയും അണുബാധയെ പ്രതിരോധിക്കുകയും ചെയ്യുന്നു.

കൂടാതെ നെല്ലിക്കായിലെ ഇരുമ്പ് രക്തത്തിലെ ഹീമോഗ്ളോബിന്‍ കൂട്ടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഗ്യാസ്, വയറെരിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം. കരളിന്റെ ആരോഗ്യം സംരക്ഷിക്കുകയും പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക ഗുണപ്രദമാണ്.

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സഹായകം. ശ്വാസകോശങ്ങളെ ബലപ്പെടുത്തുന്നു. മൂത്രാശയ വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കൂടാതെ ശരീര താപം കുറയ്ക്കുകയും ചെയ്യുന്നു.