പോപ്പ് ലിയോ അത്ഭുത ശിശുവായി അംഗീകരിച്ച കൌമാരക്കാരന്‍ ഇരട്ട വെടിവെയ്പില്‍ പോലീസ് തിരയുന്നു

പോപ്പ് ലിയോ അത്ഭുത ശിശുവായി അംഗീകരിച്ച കൌമാരക്കാരന്‍ ഇരട്ട വെടിവെയ്പില്‍ പോലീസ് തിരയുന്നു

Breaking News Top News

പോപ്പ് ലിയോ അത്ഭുത ശിശുവായി അംഗീകരിച്ച കൌമാരക്കാരന്‍ ഇരട്ട വെടിവെയ്പില്‍ പോലീസ് തിരയുന്നു

ഹാംപ്ടണ്‍: യു.എസില്‍ ജനനത്തെത്തുടര്‍ന്ന് ശ്വാസം നിലച്ചുവെന്നും 65 മിനിറ്റ് മരിച്ചുവെന്നും കത്തോലിക്കാ വിശുദ്ധനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയില്‍ ജീവന്‍ തിരിച്ചുകിട്ടിയ ശിശുവിനെ അത്ഭുത ശിശുവായി വത്തിക്കാന്‍ അംഗീകരിച്ച കൌമാരക്കാരന്‍ ഇപ്പോള്‍ ഇരട്ട വെടിവെയ്പ് കേസില്‍ വിര്‍ജീനിയയിലെ ഹാംപ്ടണ്‍ സ്വദേശിയായ 19 കാരന്‍ ടൈക്കാന്‍ ജോണ്‍സനെതിരെയാണ് റോഡ് ഐലാന്‍ഡിലെ ന്യൂപോര്‍ട്ട് പോലീസ് തോക്ക് ഉപയോഗിച്ച് ആക്രമണം നടത്തിയതിനും ഇടുങ്ങിയ സ്ഥലത്ത് വെടിയുതിര്‍ത്തതിനും അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ജോണ്‍സണ്‍ ആയുധധാരിയും അപകടകാരിയുമാണെന്ന് ന്യൂപോര്‍ട്ട് പോലീസ് കരുതുന്നു.

ട്രൂമാന്‍ റോഡിനു സമീപമാണ് വെടിവെയ്പ് നടന്നതെന്നും അവിടെ 22-ഉം 25-ഉം വയസ്സുള്ള രണ്ട് പേര്‍ക്ക് മാരകമല്ലാത്ത പരിക്കേറ്റുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വെടിവെയ്പില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ ജോണ്‍സനാണെന്നും മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു. 2007 ജനുവരി 14-നാണ് ജോണ്‍സന്റെ അമ്മ മാസം തികയാതെ പ്രസവിച്ചത്.അധികം താമസിയാതെ കുഞ്ഞിന്റെ ശ്വാസം നിലച്ചു.

ഡോക്ടര്‍മാര്‍ക്ക് പള്‍സ് കണ്ടെത്താന്‍ കഴിഞില്ല. ഉടന്‍തന്നെ ഒരു ഡോക്ടര്‍ സ്പെയിനില്‍ 19-മത്തെ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കത്തോലിക്കാ പുരോഹിതനായ സാല്‍വഡോര്‍ വലേര പരെയോടു മദ്ധ്യസ്ഥത വഹിച്ചു പ്രാര്‍ത്ഥിച്ചു.

തുടര്‍ന്നു കുഞ്ഞിനു ശ്വാസം തിരികെക്കിട്ടിയെന്നുമാണ് കുടുംബം വിശ്വസിക്കുന്നത്. എങ്കിലും ശാരീരിക വൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പക്ഷെ ജോണ്‍സണ്‍ വളര്‍ന്നു വലുതായി സാധാരണ ജീവിതം നയിച്ചു.

ഹൈസ്കൂള്‍ ബിരുദം നേടി ബേസ്ബോള്‍, ഫുട്ബോള്‍, ബാസ്ക്കറ്റ് ബോള്‍ എന്നിവ കളിക്കുകയും ചെയ്തിരുന്നു. 2021 മാര്‍ച്ചില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് വലേര പരെയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

2025 ജൂണ്‍ 20നാണ് ലിയോ മാര്‍പാപ്പ വലേര പരെയുടെ മദ്ധ്യസ്ഥതയില്‍ സുഖം പ്രാപിച്ച ജോണ്‍സനെ അത്ഭുത ശിശുവായി പ്രഖ്യാപിച്ചത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.